മൊകേരി:(kuttiadinews.in) മൊകേരി ഗവ: കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള സീറ്റ് ഒഴിവുണ്ട്. ഒന്നാംസെമസ്റ്റർ ബി. എസ്. സി മാത്തമാറ്റിക്സ്, കെമിസ്ട്രി ബിരുദ ക്ലാസ്സുകളിൽ ഒഇസി സംവരണ സീറ്റുകളിലും ഒന്നാം സെമസ്റ്റർ എംകോം എസ്. ടി വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.


അർഹതയുള്ള വിദ്യാർത്ഥികൾ 23 ന് 12 മണിക്ക് മുമ്പ് അപേക്ഷ കോളേജിൽ സമർപ്പിക്കണം.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളായ യു.ജി ക്യാമ്പ് രജിസ്ട്രേഷൻ കോപ്പി, മറ്റ് ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ കോപ്പി,എന്നിവ സഹിതം എത്തേണ്ടതാണ്.
#mokeri #govt #vacant #seats #college