കുറ്റ്യാടി:(kuttiadinews.in)നിപ വ്യാപനവുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളിൽ ആയിരുന്ന കുറ്റ്യാടി മേഖല സമാധാന അന്തരീക്ഷത്തിലേക്ക് തിരികെ വരുന്നു.


മലയോര മേഖലയിലെ വിവിധ പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ചികിത്സക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി.
നിപ ബാധയെ തുടർന്ന് ഒരാളുടെ മരണം രേഖപ്പെടുത്തുകയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യപിക്കുകയും ചെയ്തതോടെ ആളൊഴിഞ്ഞ നിരത്തുകളായിരുന്നു കുറ്റ്യാടിയിൽ കാണാൻ സാധിച്ചത്.
എന്നാൽ നിലവിൽ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കി.
#relaxation #containment #zone #kuttyadi #taluk #hospital #rushed