വേളം:(kuttiadinews.in)ഗ്രാമ പഞ്ചായത്തിൽ എഞ്ചിനീയറിങ്ങ് വിഭാഗം പ്രവർത്തനം അവതാളത്തിൽ തുടരുന്നു.വേളം പഞ്ചായത്തിൽ എഞ്ചിനീയറിങ്ങ് വിഭാഗം അടഞ്ഞു തന്നെ.


വേളം ഗ്രാമ പഞ്ചായത്തിൽ എഞ്ചീനിയറിങ്ങ് വിഭാഗം അടഞ്ഞുകിടന്നിട്ട് മാസം പിന്നിടുന്നു. ഇതോടെ പഞ്ചായത്തിന്റെ കീഴിലുള്ള പൊതുമരാമത്തു വർക്കുകൾ എല്ലാം പാതിവഴിയിൽ ആയി.
സംസ്ഥാനത്ത് മൊത്തത്തിൽ ഉണ്ടായ ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിന്റെ ഫലമായി വേളം പഞ്ചായത്തിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് എഞ്ചിനിയറെയും ഓവർ സിയറെയും ക്ലാർക്കിനെയും വിടുതൽ നൽകി.
എന്നാൽ പകരം ഉദ്യോഗസ്ഥരെ ഇതുവരെയും നിയമിച്ചിട്ടില്ല. താൽക്കാലികമായി ചാർജ് നൽകിയ എ.ഇ.യും ഒരു ദിവസം വന്നതല്ലാതെ പിന്നീട് വന്നിട്ടില്ല. ഓവർസിയറും കൃത്യമായി എത്താറില്ല.
അസി.എഞ്ചിനീയർ, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, തേർഡ് ഗ്രേഡ് ഓവർസികർ, ക്ലാർക്ക് എന്നിവരുടെ ഒഴിവാണിവിടെ ഉള്ളത്. പുതുക്കിയ മാനദണ്ഡമനുസരിച്ച് പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും നിയമങ്ങൾ കർശനവും പിഴയും കൂടുതൽ ആണ്.
നൂറു കണക്കിനാളുകളാണ് കെട്ടിട പെർമിഷനും വേണ്ടിയും കെട്ടിടത്തിന് നമ്പർ ഇടുവിക്കാനും വേണ്ടി കാത്തിരിക്കുന്നത്. അധികൃതരെ നേരിട്ടും അല്ലാതെയും സ്ഥിതിഗതികൾ ധരിപ്പിച്ചിട്ടും ഇതുവരെയും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നത്.
#velom #panchayat #noaction #taken #engineering #department