---
title: "#kunnummal | ജനകീയ ആസൂത്രണ പദ്ധതി; മുട്ട കോഴി വളർത്തൽ വിതരണോൽഘാടനം നടന്നു"
english_title: "#people's #planning #scheme #poultry #breeding #distribution #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/148932/peoples-planning-scheme-poultry-breeding-distribution-inaugurated-new"
published_at: "2023-09-25T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65119d1d1e767_kunnummal.jpg"
keywords: []
---

# #kunnummal | ജനകീയ ആസൂത്രണ പദ്ധതി; മുട്ട കോഴി വളർത്തൽ വിതരണോൽഘാടനം നടന്നു

> **Lead Summary:** **കുന്നുമ്മൽ:[** ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള മുട്ട കോഴി വളർത്തൽ പദ്ധതിയുടെ വിതരണോൽഘാടനം നടന്നു .

## Article Content

**കുന്നുമ്മൽ:[** ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള മുട്ട കോഴി വളർത്തൽ പദ്ധതിയുടെ വിതരണോൽഘാടനം നടന്നു .

സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ ശ്രീമതി സജിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽവെച്ച് പ്രസിഡന്റ്‌ ശ്രീമതി റീത്ത ഉത്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ റീന, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ ഹേമ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ : മുസ്തഫ സ്വാഗതവും സജിൻരാജ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/148932/peoples-planning-scheme-poultry-breeding-distribution-inaugurated-new)