Sep 30, 2023 03:41 PM

കുറ്റ്യാടി: (kuttiadinews.in) പാമ്പുകൾക്ക് മാളമുണ്ടെങ്കിൽ നാട്ടുകാർക്ക് ചന്ദ്രേട്ടനുണ്ട്. കൈവേലിയിൽ ഇറങ്ങിയ വിഷരാജാവായ രാജവെമ്പാലയെ ചന്ദ്രേട്ടൻ പിടികൂടി വനത്തിൽ വിട്ടു. കൈവേലി വണ്ണാത്തിപ്പൊയിലിൽ നിന്നാണ് വനംവകുപ്പ് പാമ്പുപിടുത്തക്കാരനായ ചന്ദ്രൻ രാജവെമ്പാലയെ പിടികൂടിയത്.

വള്ളിത്തറയിലുള്ള റിജുവിന്‍റെ വീട്ടിലെ കാര്‍ പോര്‍ച്ചിലാണ് പാമ്പിനെ കണ്ടത്. സമീപത്തു തന്നെ ഉടുംമ്പും ഉണ്ടായിരുന്നു കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ പാമ്പുപിടിത്തക്കാരനായ വലിയപറമ്പത്ത് ചന്ദ്രനാണ് എട്ടടി നീളവും 20 കിലോയിലധികം തൂക്കവുമുള്ള പാമ്പിനെ പിടികൂടിയത്. പാമ്പിനെ ഉടന്‍ തന്നെ കുറ്റ്യാടി റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി.

#Snakes #Chandrettan #kingvenom #kingcobra #caught #released #forest

Next TV

Top Stories










News Roundup






Entertainment News