നരിപ്പറ്റ:(kuttiadinews.in) മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിന്റെ കീഴിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പരിപാടി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു വട്ടോളി നിർവഹിച്ചു.


അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ സ്വാഗതം പറഞ്ഞു. 100 ഓളം എൻ എസ് എസ് വളണ്ടിയർമാർ ഇതിന്റെ ഭാഗമായി. തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ പ്രവർത്തകർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,സന്നദ്ധ സേന അംഗങ്ങൾ, കച്ചവടക്കാർ, ക്ലബ് ഭാരവാഹികൾ, ഹരിത കർമ സേന അംഗങ്ങൾ, എന്നിവർ ചേർന്ന് വിപുലമായ പ്രവർത്തനങ്ങൾ നടത്തി.
ഇട വഴികൾ ഉൾപ്പെടെ പൂർണമായ തോതിൽ ശുചീകരിച്ചിട്ടുണ്ട്.
#malinyamukthanavakeralam #cleaning #work #carried #naripatta Panchayat