കുറ്റ്യാടി: അപകടകെണി ഒരുക്കി ഓവുചാൽ യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. തീക്കുനി-ചേരാപുരം സ്കൂൾ റോഡിൽ ഓവുചാൽ നിർമാണം പൂർത്തിയായെങ്കിലും അത് മൂടാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
ഓവുചാൽ നിർമാണം നടത്തുമ്പോൾതന്നെ സ്ലാബ് നിർമിക്കാത്തതാണ് പ്രശ്നമായത്. ഓവുചാൽ തുറന്നുകിടക്കുന്നത് കൊണ്ടുതന്നെ ആളുകൾ ഓവുചാലിലേക്ക് കാൽവഴുതിവീണ് പരിക്കേൽക്കുന്നു.
വേളം പഞ്ചായത്തിന് കീഴിലാണ് പ്രസ്തുത റോഡ് കിടക്കുന്നത്. ഓവുചാൽ നിർമാണത്തിനും റോഡ് ടാർ ചെയ്യുന്നതിനുമായി കഴിഞ്ഞ ഭരണസമിതി 10 ലക്ഷംരൂപ ചെലവഴിച്ചിരുന്നു. എന്നാൽ റോഡ് ടാർചെയ്യുകയും ഓവുചാൽ നിർമിക്കുകയും ചെയ്തെന്നല്ലാതെ ഓവുചാൽ സ്ലാബിടാൻ നടപടി സ്വീകരിച്ചില്ല.
വലിയ ഓവുചാൽ ആയതു കൊണ്ടുതന്നെ തീക്കുനിയിൽ എത്തുന്നവർക്ക് റോഡിന് ഒരു വശത്തെ കടകളിൽ സാധനങ്ങൾ വാങ്ങാൻ ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വിഷയം ശ്രദ്ധയിൽപ്പെട്ടതായും പ്രശ്നം പരിഹരിക്കാൻ ഉടൻ തന്നെ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പറഞ്ഞു.
If you prepare a danger trap in the fire