ഇ കെ വിജയന്‍ വീണ്ടും മണ്ഡലത്തില്‍ വോട്ടര്‍മാരെ സമീപിക്കുന്നത്

ഇ കെ വിജയന്‍ വീണ്ടും മണ്ഡലത്തില്‍ വോട്ടര്‍മാരെ സമീപിക്കുന്നത്
Sep 23, 2021 01:27 PM | By Truevision Admin

മണിയൂര്‍ :1953 ല്‍ വടകര മണിയൂരിലെ മുതുവനയില്‍ ജനനം. അച്ഛന്‍ ടി വി ബാലകൃഷ്ണന്‍ കിടാവ്. അമ്മ ഇ കെ കമലാക്ഷി അമ്മ. എ ഐ എസ് എഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി.

എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോ.സെക്രട്ടറിയുമായിരുന്നു. പിന്നീട് എ ഐ വൈ എഫ് ജില്ലാ ഭാരവാഹിയും സംസ്ഥാന ഭാരവാഹിയുമായി. സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടര്‍ച്ചയായി 15 വര്‍ഷം പ്രവര്‍ത്തിച്ചു. ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാവ് കൂടിയാണ് ഇദ്ദേഹം. കുറുന്തോടി യു പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

തുടര്‍ന്ന് മണിയൂര്‍ ഹൈസ്‌കൂള്‍, ബത്തേരി സെന്റ് മേരീസ് കോളെജ് എന്നിവടങ്ങളില്‍ പഠിച്ചു. നിരവധി വിദ്യാര്‍ത്ഥി-യുവജന സമരങ്ങളില്‍ പങ്കെടുത്തു. പലതവണ പൊലീസ് ലാത്തിച്ചാര്‍ജ്ജിന് വിധേയനായി. നിരവധി തവണ ജയില്‍വാസവും അനുഭവിച്ചു. ഡല്‍ഹിയില്‍ പാര്‍ലിമെന്റിന് മുന്നില്‍ നടന്ന തൊഴില്‍ അല്ലെങ്കില്‍ ജയില്‍ സമരത്തില്‍ പങ്കെടുത്ത് പൊലീസ് മര്‍ദ്ദനത്തിന് വ ിധേയനായി.

ഒന്നര മാസക്കാലം തീഹാര്‍ ജയിലിലും ആശുപത്രിയിലുമായി കിടന്നു. ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജറായിരുന്നു. മെഡിക്കല്‍ കോളെജ് വികസന സമിതി. ആര്‍ ടി എ മെമ്പര്‍, സംസ്ഥാന വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ കാലിക്കറ്റ് സര്‍വ്വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലും സെനറ്റ് മെമ്പര്‍.

ഭാര്യ അനിത. രണ്ട് മക്കള്‍. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടി നാദാപുരം മണ്ഡലത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുന്നത്.

ഇടതുപക്ഷത്തിന്റെ ശക്തമായ ഭൂമികയായ നാദാപുരത്ത് നിന്നും കോണ്‍ഗ്രസിലെ വി എം ചന്ദ്രനെ 7546 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇ കെ വിജയന്‍ പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇ കെ വിജയന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയത്. വിദ്യാഭ്യാസ-ആരോഗ്യ-കാര്‍ഷിക -ഗതാഗത മേഖലകളിലെല്ലാം നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ എം എല്‍ എയ്ക്ക് സാധിച്ചു. ഈ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇ കെ വിജയന്‍ നാദാപുരത്ത് വീണ്ടും ജനവിധി തേടുന്നത്.

EK Vijayan approaches voters in the constituency again

Next TV

Related Stories
തീക്കുനിയിൽ അപകടകെണി ഒരുക്കി ഓവുചാൽ

Sep 22, 2021 04:40 PM

തീക്കുനിയിൽ അപകടകെണി ഒരുക്കി ഓവുചാൽ

അപകടകെണി ഒരുക്കി ഓവുചാൽ യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. തീക്കുനി-ചേരാപുരം സ്കൂൾ റോഡിൽ ഓവുചാൽ നിർമാണം...

Read More >>
നെഞ്ചിന് ഇടിച്ചു; പൊതുപ്രവർത്തകന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ സിഐയുടെ ക്രൂര മർദ്ദനം

Sep 22, 2021 02:51 PM

നെഞ്ചിന് ഇടിച്ചു; പൊതുപ്രവർത്തകന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ സിഐയുടെ ക്രൂര മർദ്ദനം

പണമിടപാട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇടപെട്ട പൊതുപ്രവർത്തകനെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സിഐ ക്രൂരമായി മർദ്ദിച്ചതായി...

Read More >>
ശ്വാസം നേരെയായി ; തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി അലഞ്ഞ നായയ്ക്ക് രക്ഷകരായി നാട്ടുകാർ.

Sep 22, 2021 02:43 PM

ശ്വാസം നേരെയായി ; തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി അലഞ്ഞ നായയ്ക്ക് രക്ഷകരായി നാട്ടുകാർ.

ശ്വാസംമുട്ടി അലഞ്ഞ തെരുവ് നായക്ക് രക്ഷയൊരുക്കി നാട്ടുകാർ.ദിവസങ്ങളായി തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി അലഞ്ഞ...

Read More >>
Top Stories