നരിപ്പറ്റ: (kuttiadinews.in) വൃക്ക തകരാറിലായ യുവതിയുടെ ചികിത്സക്കായി നാടൊന്നിക്കുന്നു. നരിപ്പറ്റ പഞ്ചായത്ത് കൈവേലിയിലെ പരേതനായ കുഞ്ഞിപ്പറമ്പത്ത് സൂപ്പിയുടെ ഭാര്യ തിനൂർ മോന്തൊമ്മൽ സ്വദേശി തൂണേരിക്കുനിയിൽ മൈമൂനത്തിന്റെ ചികിത്സക്കാണ് നാട്ടുകാർ കൈകോർക്കുന്നത്.
വൃക്ക രോഗത്തിന് അകപ്പെട്ട് ഡയാലിസിസ് ചെയ്തു വരികയാണ് ഇവർ. 41 വയസുകാരിയും വിധവയുമായ മൈമൂനത്തിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുക മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള മാർഗം. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് ഇത് താങ്ങാൻ കഴിയതായതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്.
ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർമപദ്ധതികൾ ആവിഷ്കരിച്ചു.
യോഗത്തിൽ ടി മുഹമ്മദലി, കെ.എം ഹമീദ്, സി.പി കുഞ്ഞബ്ദുല്ല, വള്ളിൽതറ ഹമീദ്, നാരങ്ങോളി കുഞ്ഞബ്ദുല്ല, ടി.പി ഹാഷിം, മൻസൂർ കൈവേലി, എൻ സൂപ്പി, മൊയ്‌ദു കെ. പി, പാലോൽ കുഞ്ഞമ്മദ്, മൊയ്‌ദു വി.ടി, സി.സി മൊയ്‌ദു, സി.പി കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു ചെയർമാനും എൻ സൂപ്പി കൺവീണാറുമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
#young #woman #kidney #failure #being #taken #treatment