തൊട്ടിൽപ്പാലം: (kuttiadinews.in) തൊട്ടിൽപ്പാലത്ത് വയോധികനെ കാണാതായെന്ന് പരാതി. കാവിലുംപാറ സ്വദേശി നാണുവിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത തൊട്ടിൽപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം കിട്ടുന്നവർ 9446160284 എന്ന നമ്പറിൽ അറിയിക്കുകയോ അല്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം നൽകുകയോ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
#Complaint #missing #elderly #person #thottippalam