കുറ്റ്യാടി: (kuttiadinews.in) മുന്നൂറോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും നിറഞ്ഞാടി തണൽ കരുണ സ്ക്കൂൾ ഫെസ്റ്റ് ഗാല 24 കുറ്റ്യാടിയിൽ സംഘടിപ്പിച്ചു. കുട്ടികളുടെ വിസ്മയകലാപ്രകടനങ്ങൾ കാണാൻ നാടാകെ ഒഴുകിയെത്തിയിരുന്നു. മക്കളുടെ മിടുക്കിനു മുന്നിൽ അതിശയപ്പെടുകയായിരുന്നു നിറഞ്ഞുകവിഞ്ഞ സദസ്.
സ്വാഗതസംഘം ചെയർമാൻ കിഴക്കയിൽ ബാലൻ്റെ അധ്യക്ഷതയിൽ ജില്ലാ സബ്ജഡ്ജ് എം പി ഫൈസൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രമുഖൻ ഡോ. ഷുക്കൂർ കിനാലൂർ, ഡോ: സച്ചിത്ത്, ഏ.സി. മജിദ്, ഹാഷിം നമ്പാട്ടിൽ, ബാബു ആയഞ്ചേരി, പ്രിൻസിപ്പൽ ജോബി ജോൺ, ഡോ. ജമീല ബാബു ,സൗഫി താഴക്കണ്ടി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
തണൽ സ്ക്കൂളിലേക്ക് കൊളക്കണ്ടത്തിൽ ബഷീർ (യു എ ഇ) സ്പോൺസർ ചെയ്ത എയർകൂളർ സഹോദരൻ കെ.കെ. അമ്മദ് കൈമാറി. പ്രോഗ്രാമിൻ്റെ ഭാഗമായി തണൽ വനിതാ വിംഗ് ഒരുക്കിയ അപ്പത്തരമേള പ്രസിഡന്റ് ആമിന മുസ്സ ഉദ്ഘാടനം ചെയ്തു.
പവലിയനിൽ നിന്നു ലഭിച്ച101068 രൂപ മുനീറ കളത്തിൽ, പി.കെ. ഫൗസിയ, സൗഫി താഴക്കണ്ടി എന്നിവരുടെ നേതൃത്വത്തിൽ സഹോദിമാർ തണലിന് കൈമാറി. റമദാൻ കാമ്പയിൻ്റെ ഭാഗമായി കുട്ടികളുടെ സ്പോൺസർഷിപ്പ് തുക 48000 രൂപ കായക്കൊടി പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പാലാട്ട്കണ്ടി അലിയിൽ നിന്നും എൻ വി. മമ്മുഹാജി ഏറ്റുവാങ്ങി.
തണൽ വിദ്യാർഥികളായ ജോതി കൃഷ്ണ, നിയ ഫാത്വിമ എന്നിവർ ഉദ്ഘാടന വേദിയിൽ വരഞ്ഞ പെയിൻ്റിങ്ങ് ഹാഷിം നമ്പാടൻ സഹീർ തുഷാര എന്നിവർ വില കൊടുത്തുവാങ്ങിയതും കുട്ടികളെ ഏൽപിച്ച തുക മക്കൾ തണലിന് കൈമാറിയത് മഹിത മാതൃകയായി. അഡ്മിനിസ്ട്രേറ്റർ പി.കെ. നവാസ് മാസ്റ്റർ സ്വാഗതവും കെ.കെ. ഭാസ്ക്കരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തണലിൻ്റെ ഹൃദയപക്ഷം ചേരാൻ ദേശമാകെ മൽസരിക്കുന്ന കാഴ്ചയാണ് മാറി ഗാല 24.
#Gala24 #Thanal #Karuna #school #fest #organized #Kuttiady