കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി ടൗണ്‍ പരിസരങ്ങളില്‍ പൊലീസ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു.
പുതിയ ബസ്സ്റ്റാന്‍ഡില്‍ സ്ഥലപ്പേര് വച്ച് ട്രാക്ക് ബോര്‍ഡ് സ്ഥാപിക്കും.ബസ് തൊഴിലാളികള്‍ക്ക് ശുചിത്വ ബോധവല്‍ക്കരണം നടത്തും. മെയിന്‍ റോഡിലെ സ്വകാര്യ വാഹന പാര്‍ക്കിങ് നിയന്ത്രിക്കും.
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ പൊലീസ് സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിന്നു മാത്രമേ യാത്രക്കാരെ കയറ്റാന്‍ പാടുള്ളൂ.
പഴയ സ്റ്റാന്‍ഡില്‍ നിലവിലുള്ള ആയഞ്ചേരി ബസ് പാര്‍ക്കിങ് പുതിയ സ്റ്റാന്‍ഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ടൗണില്‍ പാര്‍ക്കിങ് ബോധവല്‍ക്കരണം നടത്തും.
റിവര്‍ റോഡ്, ഹൈസ്‌കൂള്‍ പരിസരം, ബസ്സ്റ്റാന്‍ഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും.
ഓട്ടോ പാര്‍ക്കിങ് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയുംയോഗം വിളിക്കും.
ആവശ്യമായ സ്ഥലങ്ങളില്‍ ദിശാ സൂചക ബോര്‍ഡ് സ്ഥാപിക്കാന്‍ പൊതുമരാമത്തി നോട് ആവശ്യപ്പെടും.തൊട്ടില്‍പാലം റോഡിലെ സമാന്തര ഓട്ടോ സര്‍വീസ് നിര്‍ത്തലാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും.
ഗവ. ആശുപ്രതിക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രംസ്ഥാപിക്കും.താലൂക്ക് ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ ജില്ലാ പൊലീസ്അധികാരികളോട് ആവശ്യപ്പെടും.
എ.ഐ ക്യാമറയുടെ സ്ഥാനം മാറ്റാന്‍ ആര്‍.ടി.ഒ യോട് ആവശ്യപ്പെടും, തൊട്ടില്‍പാലം റോഡ് വീതികൂട്ടുന്നതിനു പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ന ഫീസ് അധ്യക്ഷത വഹിച്ചു. കുറ്റ്യാടി പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.ബി.കൈലാസ് നാഥ് വിശദീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോ ഹന്‍ദാസ്, പി.പി.ചന്ദ്രന്‍, സബിന മോഹന്‍, എഎംവിഐ എസ്.ഡി.ശ്രീനി, പി.കെ.സുരേ ഷ്, കെ.പി.വത്സന്‍, വി.പി.മൊ യ്തു, എം.എം.നാസര്‍, എ.എസ്. അബ്ബാസ്, സി.എച്ച്.ഷരീഫ്, പി. പി.ദിനേശന്‍, ടി.അശോകന്‍, നിജീഷ് പുളത്തറ, ബഷീര്‍ ചിക്കിസ്, സി.സനീഷ് എന്നിവര്‍ പ്രസംഗിച്ചു
#Traffic #Reform #Sanitation #Awareness #Kuttiadi #Town