കുറ്റ്യാടി: (kuttiadinews.in) രാജ്യത്തിന്റെ വീണ്ടെടുപ്പിനായി സ്ത്രീകൾ സന്നദ്ധരാവണമെന്ന് ഡബ്ല്യൂ. ഐ എം. രാജ്യത്തിന്റെ കെട്ടുറപ്പും ഭദ്രതയും തകർത്ത് രാഷ്ട്രത്തെ ഇല്ലാതാക്കുന്ന ഫാസിസ്റ്റു ഭരണ സംവിധാനത്തിനെതിരെ ശബ്ദമുയർത്തി രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീ സമൂഹം സന്നദ്ധരാവണമെന്ന് വിമൻ ഇന്ത്യാ മൂവ്മെന്റ് കുറ്റ്യാടി മണ്ഡലം സ്ത്രീ സംഗമം ആവശ്യപ്പെട്ടു.


'സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീമുന്നേറ്റമെന്ന' പേരിൽ ഊരത്തെ ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറ്റമ്പതോളം വനിതാ പ്രതിനിധികൾ പങ്കാളികളായി.
സംഘടനയിലേക്ക് പുതുതായി കടന്നുവന്നവർക്ക് മെമ്പർഷിപ്പും, വിവിധ പഞ്ചായത്ത്, ബ്രാഞ്ച് കമ്മറ്റികളും മീറ്റിങ്ങിൽ രൂപീകരിക്കുകയുണ്ടായി. വരുന്ന ലോകസഭാ ഇലക്ഷനിൽ സോഷ്യൽ ഡെമോക്രസിയിൽ അധിഷ്ടിതമായ രാഷ്ട്രീയ ബദലിനായി പ്രവർത്തന സജ്ജരാവാൻ കൂട്ടായ്മയിൽ തീരുമാനമായി.
എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിസന്റ് ജലീൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
വിമൻ ഇന്ത്യാ ജില്ലാ പ്രസിഡന്റ് റംഷീന ജലീൽ, സംസ്ഥാന സെക്രട്ടറി ഫൗസിയ കെ.കെ, ജില്ലാ കമ്മറ്റി അംഗങ്ങളായ ഷബ്ന തച്ചംപൊയിൽ, ജസിയ എ.വി, സരിത ജി, അസ്മ റഫീഖ്, മൈമൂന എകരൂൽ, മുനീറ, ഷബ്ന റഷീദ്, സാദിഖ് കെ.പി, നദീർ മാസ്റ്റർ സംസാരിച്ചു.
#redemption #kingdom #Women #Volunteer #Women #India #Movement