കുറ്റ്യാടിയുടെ സമഗ്ര വികസനം; കല്ലേരിയിൽ സർവ്വകക്ഷി യോഗം ചേർന്നു

കുറ്റ്യാടിയുടെ സമഗ്ര വികസനം; കല്ലേരിയിൽ സർവ്വകക്ഷി യോഗം ചേർന്നു
Sep 23, 2021 01:58 PM | By Truevision Admin

കുറ്റ്യാടി : നിയോജക മണ്ഡലത്തിലെ കാർഷിക ടൂറിസം മൃഗസംരക്ഷണ ക്ഷീരവികസന മേഖലകളിലെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കല്ലേരിയിൽ സർവ്വകക്ഷി യോഗം ചേർന്നു.

ജനപ്രതിനിധികൾ , വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബന്ധപ്പെട്ട മേഖലയിലെ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.കെ നാരായണൻ മാസ്റ്റർ അദ്ധ്യക്ഷനായി.കെ.കെ. ദിനേശൻ സ്വാഗതം പറഞ്ഞു. ആർ ബൽറാം വികസന രേഖ അവതരിപ്പിച്ചു.

വിവിധ ഗ്രൂപ്പുകളായി പഴം പച്ചക്കറി ഇടവേള കൃഷി, നെല്ല്, നാളികേരം, മത്സ്യബന്ധനം, ഫിഷറീസ് - മൃഗസംരക്ഷണം - ക്ഷീരവികസനം, ടൂറിസ്സം എന്നീ മേഖലകളിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ ദിവാകരൻ ,പി സുരേഷ് ബാബു, കെ.എം ബാബു ,കെ പി പവിത്രൻ , വടയക്കണ്ടി നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

പുറമേരി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജ്യോതിലക്ഷ്മി, വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിജുള , ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കാട്ടിൽ മൊയ്തു മാസ്റ്റർ,മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ, ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി എൻ എം വിമല എന്നിവർ വിവിധ മേഖലയിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിൽ സെക്രട്ടറി ബീന സി പി , രേണു പി. (എ ഡി എ അഗ്രികൾച്ചറൽ, തോടന്നൂർ ), ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ്, സീനിയർ വെറ്റിനറി സർജൻ ഡോ. സ്നേഹരാജ്, ULCCS കൃഷി പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ പി കെ രാധാകൃഷ്ണൻ ,ശ്രീ മധുസൂധനൻ വി എന്നിവർ സംസാരിച്ചു. തുടർപ്രവർത്തനങ്ങൾക്കായി ആർ ബൽറാം കൺവീനറും , പി സുരേഷ് ബാബു ചെയർമാനുമായ കമ്മറ്റി രൂപീകരിച്ചു.

Comprehensive development of Kuttadi; An all-party meeting was held at the cemetery

Next TV

Related Stories
Top Stories