#UsmanOnchiath | ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

#UsmanOnchiath | ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്
May 5, 2024 11:18 PM | By Aparna NV

കുറ്റ്യാടി : (kuttiadi.truevisionnews.com) അഞ്ച് പതിറ്റാണ്ടായി സാഹിത്യ വീഥിയില്‍ ശ്രദ്ധേയ രചനകള്‍ സംഭാവന ചെയ്ത ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച എസ്.കെ.ആശുപത്രിയിലാണ് എന്ന ചെറുകഥാ സമാഹാരം ഉടന്‍ വായനക്കാരിലെത്തും.

നാല് പതിറ്റാണ്ട് കാലത്തോളം പ്രവാസ ജീവിതം നയിച്ച ഉസ്മാന്‍ ഒഞ്ചിയം ഒരിയാന, പ്രവാസ ജീവിതത്തിന്റെ ആരംഭ കാലം മുതല്‍ക്ക് തന്നെ ചന്ദ്രിക, ജനയുഗം എന്നീ പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ എഴുതാറുണ്ടായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും തലമുതിര്‍ന്ന നിരൂപകനായിരുന്ന എം.കൃഷ്ണന്‍നായരുടെ പരാമര്‍ശത്തിലൂടെ ഇദ്ദേഹത്തിന്റെ രചനകള്‍ കൂടുതല്‍ ശ്രദ്ധേയമായി.

ഉസ്മാന്‍ ഒഞ്ചിയം ഒരിയാനയുടെ രണ്ടാമത്തെ പുസ്തകമായ എന്റെ വീട് പൊള്ളയാണ് ചെറുകഥാ സമാഹാരം 2021ലാണ് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചത്.

പ്രവാസത്തിന്റെ അനുഭവങ്ങളും, സാമൂഹിക ജീവിതത്തിലേക്ക് തുറന്നു പിടിച്ച ദാര്‍ശനികതയും കൈമുതലായുള്ള ഉസ്മാന്‍ ഒഞ്ചിയം ഒരിയാന ലളിതമായ ഭാഷയിലൂടെ കഥകള്‍, കാര്യങ്ങളായി വായനക്കാരുടെ കൈകളിലേക്ക് എത്തിക്കുന്ന അനുഗ്രഹീത എഴുത്തുകാരനാണ്.

പ്രവാസ കാലത്ത് രചിച്ച ആദ്യ കൃതിക്ക് ശേഷം അദ്ദേഹം രചിച്ച രണ്ടാമത്തെയും, മൂന്നാമത്തെയും കൃതികള്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചത്.

മൂന്നാമത്തെ പുസ്തകമായ എസ്.കെ.ആശുപത്രിയിലാണ് എന്ന ചെറുകഥാ സമാഹാരത്തില്‍ ജീവിതത്തിന്റെ സര്‍വ്വതല സ്പര്‍ശന സ്വഭാവമുള്ള കഥകളാണ് ഉള്ളത്. എന്റെ വീട് പൊള്ളയാണ് എന്ന ചെറുകഥാ സമാഹാരം വായനാ ലോകം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.

ചരിത്ര പ്രസിദ്ധമായ ഒഞ്ചിയത്തിന്റെ മണ്ണിലാണ് ഈ എഴുത്തുകാരന്റെ ജനനം. സാഹിത്യ മേഖലയില്‍ നിന്ന് ഉറൂബ് അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എസ്.കെ.ആശുപത്രിയിലാണ് എന്ന പുസ്തകം മെയ് ആദ്യ വാരം മുതല്‍ വായനക്കാര്‍ക്ക് ലഭ്യമാവും.

പുസ്തകം താല്‍പര്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഉസ്മാന്‍ ഒഞ്ചിയം ഒരിയാന- Mob.No: 9061845303

#Usman #Onchiath #SKHospital #to #the #readers

Next TV

Related Stories
#Apply | ഓൺലൈനായി  അപേക്ഷിക്കാം;  റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നത് ഡിസംബർ 10 വരെ

Nov 28, 2024 03:49 PM

#Apply | ഓൺലൈനായി അപേക്ഷിക്കാം; റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നത് ഡിസംബർ 10 വരെ

റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാൻ...

Read More >>
#Accidentcase | വാഹനാപകടം; മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Nov 28, 2024 01:34 PM

#Accidentcase | വാഹനാപകടം; മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി

തളിയിൽ നൊച്ചോളി വീട്ടിൽ മുഹമ്മദ് ഷനൂദ് എന്നയാളുടെ കുടുംബത്തിനാണ്...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 28, 2024 11:30 AM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco |  ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 28, 2024 11:17 AM

#parco | ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#Case | കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; പ്ലസ്ടു വിദ്യാർത്ഥികളുടെ പേരിൽ കേസ്

Nov 28, 2024 10:18 AM

#Case | കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; പ്ലസ്ടു വിദ്യാർത്ഥികളുടെ പേരിൽ കേസ്

പ്ലസ് വൺ വിദ്യാർഥിയുടെ പല്ലടിച്ചു തെറിപ്പിച്ച സംഭവത്തിൽ 12 സീനിയർ വിദ്യാർത്ഥികളുടെ പേരിൽ...

Read More >>
Top Stories

News Roundup

GCC News