---
title: "#Success|വിജയത്തിളക്കം ക്യാൻസർ ബാധിതരോടൊപ്പം"
english_title: "#Success #shines #with #cancer #sufferers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/205339/success-shines-with-cancer-sufferers"
published_at: "2024-05-15T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664451c6aadbf_hair.jpg"
keywords: []
---

# #Success|വിജയത്തിളക്കം ക്യാൻസർ ബാധിതരോടൊപ്പം

> **Lead Summary:**  ചാത്തൻകോട്ടുനട:**(kuttiadi.truevisionnews.com**) എ ജെ ജോൺ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിലെ സൂപർ സീനിയർ എസ് പി സി ക്യാപ്റ്റൻ ഗാഥാരജീഷ് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി സന്തോഷം പങ്കുവെച്ചത് ക്യാൻസർ രോഗികൾക്ക് തന്റെ തലമുടി ദാനത്തിലൂടെ .

## Article Content

 ചാത്തൻകോട്ടുനട:**(kuttiadi.truevisionnews.com**) എ ജെ ജോൺ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിലെ സൂപർ സീനിയർ എസ് പി സി ക്യാപ്റ്റൻ ഗാഥാരജീഷ് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി സന്തോഷം പങ്കുവെച്ചത് ക്യാൻസർ രോഗികൾക്ക് തന്റെ തലമുടി ദാനത്തിലൂടെ .

ഒന്നാം ക്ലാസുമുതൽ പഠനത്തിൽ മിടുക്കിയായ ഗാഥാര ജീഷ് മത്സര പരീക്ഷകളിൽ എപ്പോഴും ഒന്നാം സ്ഥാനം നേടാറുണ്ടായിരുന്നു .കോഴിക്കോട് ജില്ല അടിസ്ഥാനത്തിൽ എൻ്റെ അധ്യാപകൻ എന്ന വിഷയത്തിൽ നടത്തപ്പെട്ട പ്രബന്ധ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു .

കായക്കോടി പുന്നത്തോട്ടം നിവാസികളായ രജീഷ് ലോലിത ദമ്പതികളാണ് ഗാഥയുടെ അഛനും അമ്മയും . കായക്കൊടി ആക്കൽ ലീലാ വിലാസം എൽ പി സ്ക്കൂളിലെ അധ്യാപികയാണ് ശ്രീമതി ലോലിത .

സഹജീവികളോടുള്ള സ്നേഹവും കരുതലും മുഖമുദ്രയാക്കിയ ഗാഥരജീഷ് നൽകിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ സമൂഹത്തിന് എന്നും കരുത്തായി മാറട്ടെ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/205339/success-shines-with-cancer-sufferers)