---
title: "#death | മൊകേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സിപിഐ നേതാവ് മരിച്ചു "
english_title: "#CPI #leader #dies #after #being #injured #in #a #car #accident "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207018/cpi-leader-dies-after-being-injured-in-a-car-accident"
published_at: "2024-05-23T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ed86ce8e70_mokeri_death.jpg"
keywords: []
---

# #death | മൊകേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സിപിഐ നേതാവ് മരിച്ചു 

> **Lead Summary:** **മൊകേരി :[ **മൊകേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആദ്യ കാല സിപിഐ പ്രാദേശിക നേതാവ് മരിച്ചു. നരിക്കൂട്ടും ചാലിലെ സി പി ചാത്തു ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് നരികൂട്ടും ചാലിലെ കണ്ടോത്ത് മീത്തൽ വീട്ട് വളപ്പിൽ സംസ്കരിക്കും.

## Article Content

**മൊകേരി :[ **മൊകേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആദ്യ കാല സിപിഐ പ്രാദേശിക നേതാവ് മരിച്ചു. നരിക്കൂട്ടും ചാലിലെ സി പി ചാത്തു ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് നരികൂട്ടും ചാലിലെ കണ്ടോത്ത് മീത്തൽ വീട്ട് വളപ്പിൽ സംസ്കരിക്കും.

പത്ത് ദിവസം മുമ്പാണ് അപകടം. നടന്ന് പോകുകയായിരുന്ന ചാത്തുവിനെ പിക്കപ്പ് ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

കമ്യൂണി പാർട്ടിയിലെ 1964 ലെ ഭിന്നിപ്പിന്റെ നാളുകളിൽ സിപിഐ നിലപാടിനോടൊപ്പം നിലകൊണ്ട പ്രവർത്തകനായിരുന്നു. കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ എംഐടയുസി യൂണിറ്റ് ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു.

ഭാര്യ: നാരായണി. മക്കൾ: . അനിത, അജിത, സുനിത . മരുമക്കൾ': ശശി, സുരേന്ദ്രൻ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207018/cpi-leader-dies-after-being-injured-in-a-car-accident)