---
title: "#Workshop  | ശിൽപ്പശാല;കുന്നുമ്മൽ ബ്ലോക്ക് തല ജൈവ വൈവിധ്യ  ശില്പശാല സംഘടിപ്പിച്ചു "
english_title: "#Workshop #Kunummal #block #level #biodiversity #workshop #was #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207269/workshop-kunummal-block-level-biodiversity-workshop-was-organized-new"
published_at: "2024-05-24T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66503e6fd43bc_ppe.jpg"
keywords: []
---

# #Workshop  | ശിൽപ്പശാല;കുന്നുമ്മൽ ബ്ലോക്ക് തല ജൈവ വൈവിധ്യ  ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി :[ **കുന്നുമ്മൽ ബ്ലോക്ക് തല ജൈവ വൈവിധ്യ ശിൽപശാല കുന്നുമ്മൽ ബ്ലോക്കിൽ വെച്ച് നടന്നു .ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**കുറ്റ്യാടി :[ **കുന്നുമ്മൽ ബ്ലോക്ക് തല ജൈവ വൈവിധ്യ ശിൽപശാല കുന്നുമ്മൽ ബ്ലോക്കിൽ വെച്ച് നടന്നു .ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷനായി . ജോയിന്റ് ബി ഡി ഒ സിന്ധു കെ സ്വാഗതം പറഞ്ഞു ജയചന്ദ്രൻ മാസ്റ്റർ പി എ ,ശിവാനി കൃഷ്ണ പി കെ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

ക്ഷേമകാര്യ ചെയർമാൻ എം പി കുഞ്ഞിരാമൻ ,ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ ലീബ സുനിൽ മരുതോങ്കര ബ്ലോക്ക്‌ പ്രസിഡന്റ് സജിത്ത് കെ,ബ്ലോക്ക്‌ മെമ്പർ ടി വി കുഞ്ഞിക്കണ്ണൻ ,കുഞ്ഞികൃഷ്ണൻ നായർ, മനോജ് കുമാർ ബി ഡി ഒ, ആസുത്രണ സമിതി അംഗങ്ങൾ പഞ്ചായത്ത് തല ജൈവ വൈവിധ്യ ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207269/workshop-kunummal-block-level-biodiversity-workshop-was-organized-new)