#snake|സ്കൂട്ടറിന്റെ സീറ്റിനടിയിൽ കയറിപ്പറ്റി അണലി : കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#snake|സ്കൂട്ടറിന്റെ സീറ്റിനടിയിൽ കയറിപ്പറ്റി അണലി : കുറ്റ്യാടി സ്വദേശി  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
May 28, 2024 01:35 PM | By Meghababu

കുറ്റ്യാടി:(kuttiadi.truevisionnews.com) സ്കൂട്ടറിന്റെ സീറ്റിനടിയിൽ കയറിപ്പറ്റിയ അണലിയുടെ കടിയിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുറ്റ്യാടി സ്വദേശി.

വലകെട്ട് സ്വദേശിയായ അധ്യാപകൻ കെ.വി. ഹമീദിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് അണലിക്കുഞ്ഞ് കയറിപ്പറ്റിയത്. ഡോക്ടറെ കാണാൻ രാവിലെ ഹമീദ് തീക്കുനിയിൽ എത്തിയിരുന്നു.

രണ്ടുമണിക്കൂറോളം സ്കൂട്ടർ അവിടെ നിർത്തിയിട്ടിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകുന്നതിനുമുമ്പ് സീറ്റ് ഉയർത്തിയപ്പോഴാണ് പെട്രോൾ ടാങ്കിന് സമീപത്തായി പാമ്പ് ചുരുണ്ടു കൂടിക്കിടക്കുന്നത് കണ്ടത്.

പെട്ടെന്ന് കൈവലിച്ചതു കൊണ്ട് കടിയേറ്റില്ല. പാമ്പ് ഇഴഞ്ഞ് സമീപത്തെ ഓടയിലേക്ക് പോവുകയും ചെയ്തു. എവിടെ നിന്നാണ് പാമ്പ് സ്കൂട്ടറിനുള്ളിൽ കയറിപ്പറ്റിയതെന്ന് അറിയില്ലെന്നും വീട്ടിൽനിന്ന് പോരുമ്പോൾ പാമ്പിനെ കണ്ടിരുന്നില്ലെന്നുമാണ് ഹമീദ് പറയുന്നത്

#Snake #crawled #under #seat #scooter #escaped

Next TV

Related Stories
#Congress | സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഒത്താശയോടെ സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു -കോൺഗ്രസ്

Nov 27, 2024 03:43 PM

#Congress | സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഒത്താശയോടെ സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു -കോൺഗ്രസ്

വോട്ടർമാരെ ഭീഷണിപ്പെടുത്തി സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഒത്താശയോടു കൂടി സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ്...

Read More >>
#Udf | നരിപ്പറ്റ വാർഡ് വിഭജനം; നിലവിലുള്ള നിയമങ്ങൾ ഒന്നും പാലിക്കാതെയെന്ന് യു.ഡി.എഫ്

Nov 27, 2024 02:14 PM

#Udf | നരിപ്പറ്റ വാർഡ് വിഭജനം; നിലവിലുള്ള നിയമങ്ങൾ ഒന്നും പാലിക്കാതെയെന്ന് യു.ഡി.എഫ്

നരിപ്പറ്റ പഞ്ചായത്തിലെ വാർഡ് വിഭജനം രാഷ്ട്രീയ താല്പര്യമനുസരിച്ചെന്ന്...

Read More >>
#Alakkadmlpschool | ഭരണഘടന ദിനം; സംരക്ഷണ വലയം തീർത്ത് ആലക്കാട് എം എൽ പി സ്കൂൾ

Nov 27, 2024 01:57 PM

#Alakkadmlpschool | ഭരണഘടന ദിനം; സംരക്ഷണ വലയം തീർത്ത് ആലക്കാട് എം എൽ പി സ്കൂൾ

പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിർത്തുന്നതിനുള്ള പ്രതിജ്ഞയും...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 27, 2024 10:49 AM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Nov 27, 2024 10:23 AM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup