കുറ്റ്യാടി: (kuttiadi.truevisionnews.com)പഠനത്തിൽ വളരെ മിടുക്കിയായിരുന്നു, സ്‌നേഹത്തോടെയാണ് എല്ലാവരോടും അവൾ പെരുമാറിയിരുന്നത്.
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച തീക്കുനി പുളിയുള്ളതില്‍ മേഘ്നയെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം പറയാനുള്ളത് നല്ലതുമാത്രം. മഞ്ഞപ്പിത്തം ബാധിച്ച് ആദ്യം മിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി മൂന്നാഴ്ചയോളം ചികിത്സയിലായിരുന്നു മേഘ്ന.
ചികിത്സയ്ക്കിടെ ഇന്നലെ രാത്രി പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മേഘ്നയെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറ്കണക്കിനാണ് പേരാണ് മേഘ്നയുടെ ‘അനശ്വര’ എന്ന വീട്ടിലേക്ക് ഒഴുകിയെത്തിയത്.
പഠനത്തിന് ശേഷം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യയായി ജോലി ചെയ്ത് വരികയായിരുന്നു മേഘ്ന. ചെറുപ്പം മുതല്‍ തന്നെ പഠനത്തില്‍ വളരെ മിടുക്കിയായിരുന്നു.
എല്ലാവരോടും സ്‌നേഹത്തോടു കൂടി പെരുമാറുന്ന മേഘ്നയുടെ വിയോഗം ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ബഹറിനിൽ ജോലി ചെയ്യുന്ന വരിക്കോട്ട് നാണുവിൻ്റെ മകളാണ് മേഘ്ന. അമ്മ കമലയും, ശോണിമ സഹോദരിയുമാണ്.
#Good #studies # beloved #natives #Meghna #native #Theekuni, #died #fever