കുറ്റ്യാടി:(kuttiadi.truevisionnews.com) തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് സമാധാനാന്തരീക്ഷം നില നിർത്തുന്നതിന്റെ ഭാഗമായി മണ്ഡലത്തിൽ വിജയിക്കുന്ന മുന്നണിയുടെ ആഹ്ലാദ പ്രകടനം വോട്ടെണ്ണൽ ദിവസം വൈകിട്ട് 7ന് മുൻപ് അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചു.
കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ നാദാപുരം ഡിവൈഎസ്‌പിയുടെ സാന്നിധ്യത്തിൽ ചേർന്ന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗമാണ് തീരുമാനിച്ചത്.
ദേശീയ തലത്തിൽ വിജയിക്കുന്ന കക്ഷിയുടെ ആഹ്ലാദ പ്രകടനം വോട്ടെണ്ണുന്നതിന്റെ പിറ്റേ ദിവസം നടത്തണം. അന്ന് വൈകിട്ട് 7ന് മുൻപ് അവസാനിപ്പിക്കണം.
ആഹ്ളാദ പ്രകടനങ്ങളിൽ പൊലീസിൻറെ മുൻകൂർ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചാൽ നടപടിയെടുക്കും.
പ്രകടനങ്ങൾ നടത്തുന്ന സമയം, സ്‌ഥലം, പ്രകടനത്തിൽ സാന്നിധ്യമുള്ള നേതാക്കൾ എന്നിവരുടെ വിവരങ്ങൾ അതത് പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
#election #Kuttyati #till #7 pm