കുറ്റ്യാടി: (kuttiadi.truevisionnews.com) ജൂൺ മൂന്നിന് ഒരു അധ്യായന വർഷം കൂടി ആരംഭിക്കുകയാണ് സ്കൂൾ തുറക്കുന്നതിന് ഭാഗമായിപ്രവേശനോത്സവ പരിപാടികളും വൈവിധ്യമാർന്ന രീതിയിൽ സംഘടിപ്പിക്കുകയാണ് സ്മാർട്ട് കുറ്റ്യാടി.
വ്യത്യസ്തമായ രീതിയിലാണ് ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിക്കുന്നത്. കുറ്റ്യാടി മണ്ഡലത്തിലെ ഒന്നാം തരത്തിൽ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും കെ പി കുഞ്ഞിമദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ പേരിൽ അക്ഷരോപഹാരം സമർപ്പിക്കുകയാണ്.
കുറ്റ്യാടി മണ്ഡലത്തിലെ 127 വിദ്യാലയങ്ങളിലായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ 2560 കുട്ടികൾക്കാണ് എംഎൽഎ അക്ഷരക്കിറ്റ് സമ്മാനിക്കുന്നത് അറിവിൻറെ ആദ്യാക്ഷരം നുകർന്ന് ഒന്നാം തരത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് എഴുതുവാനും വരയ്ക്കുവാനും ഉപയുക്തമായ പഠനോപകരണങ്ങളും ഫയലുകളും ഉൾക്കൊള്ളുന്ന അക്ഷര കിറ്റുകളാണ് എംഎൽഎ വിതരണം ചെയ്യുന്നത്.
ഒരു മണ്ഡലത്തിലെ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ തുറക്കുന്നതിന് മുമ്പ് പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള ഉപഹാരം സമർപ്പിച്ചുകൊണ്ട് നടത്തുന്ന സ്കൂൾ പ്രവേശനോത്സവം രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും ഏറെ ആഹ്ലാദകരമാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്.
സമാർട്ട്കുറ്റ്യാടിയുടെ നേതൃത്വത്തിൽ എല്ലാ വിദ്യാലയങ്ങളിലും സ്കൂൾ തുറക്കുന്നതിനു മുൻപേ തന്നെ ഈ അക്ഷര കിറ്റുകൾ എത്തിച്ചു നൽകും അക്ഷരോപ ഹാര വിതരണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ ശ്രീ കെ പി കുഞ്ഞിമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു .
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ അധ്യക്ഷത വഹിച്ചു കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ പി ചന്ദ്രി മുഖ്യാതിഥിയായി .
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ് പി രാധാകൃഷ്ണൻ മാസ്റ്റർ പി പി ചന്ദ്രൻ മാസ്റ്റർ അരുൺരാജ് അമൽ മുഹമ്മദ് റിയാസ് എന്നിവർ ആശംസാപ്രസംഗം നടത്തി പി കെ ബാബു മാസ്റ്റർ സ്വാഗതവും കെ ടി ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു
#Smart #Kuttiadi #KPKunhammed #Kuttimaster #MLA #distributed #aksharopakaram