കുറ്റ്യാടി:(kuttiadi.truevisionnews.com) വൃക്ഷത്തൈ നടുക എന്നതല്ല വൃക്ഷത്തൈ നട്ടു പരിപാലിക്കുക എന്നതായിരിക്കണം ഇന്നത്തെ മുദ്രാവാക്യം എന്ന് പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകർ പ്രൊഫ. കുസുമം ജോസഫ് പറഞ്ഞു.
മനസ്സിലാണ് മരം ഉണ്ടാവേണ്ടത് എന്നും അവർ പറഞ്ഞു. 'ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം' എന്ന മുദ്രാവാക്യവുമായി രൂപംകൊണ്ട പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ 'ശോഭീന്ദ്ര വാരാചരണത്തിൻ്റെ' സമാപനത്തോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ ചേർന്ന സംഗമത്തിൽ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി.
പക്ഷി നിരീക്ഷകൻ ഡോ. അബ്ദുല്ല പാലേരി മുഖ്യാതിഥി ആയി. സ്കൂളിലെ വിദ്യാർഥികൾക്ക് ചന്ദ്രൻ ആപ്പറ്റ സൗജന്യമായി നൽകുന്ന നാട്ടുമാവിൻ തൈകൾ ദേശീയ കൃഷി പുരസ്കാര ജേതാവ് കെ ബി ആർ കണ്ണൻ വിതരണം ചെയ്തു.
ചന്ദ്രൻ ആപ്പറ്റയെ ചടങ്ങിൽ ആദരിച്ചു. നിർമ്മല ജോസഫ് പ്രൊഫ. ശോഭീന്ദ്രനെ കുറിച്ചുള്ള കവിത ആലപിച്ചു.
ഫൗണ്ടേഷൻ ട്രഷറർ എം ഷെഫീക്ക്, സ്കൂൾ പ്രിൻസിപ്പൽ കെ എം സാദിഖ്, വേൾഡ് മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കുന്നോത്ത് അബ്ദുൾസലാം, ജില്ലാ പ്രസിഡണ്ട് ഹാഫിസ് പൊന്നേരി, ലത്തീഫ് കുറ്റിപ്പുറം, പി ശാന്ത, കെ ഷംസുദ്ദീൻ, അംബുജാക്ഷൻ ബെൽമണ്ട്, സി കെ കരുണാകരൻ, ആഖിഫ് അലി ഖാൻ, ഹന ഫാത്തിമ, ജലീൽ കുറ്റ്യാടി, സി,എം അശോകൻ തുടങ്ങിയവർ സംസാരിച്ചു.
ശോഭീന്ദ്ര വാരത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണം, ഫൗണ്ടേഷന്റെ പ്രഖ്യാപനം, ശോഭീന്ദ്ര വൃക്ഷം, അമ്മു എന്ന പരിസ്ഥിതി ഹ്രസ്വ ചിത്രത്തിൻറെ പ്രദർശനം , 'ശോഭീന്ദ്ര വര' എന്ന ചിത്രരചന പരിപാടി, പ്രൊഫ. ശോഭീന്ദ്രൻ അനുസ്മരണം ,പരിസ്ഥിതി പ്രശ്നോത്തരി എന്നിവ നടന്നതിനുശേഷം ആണ് സമാപന ദിനത്തിൽ പരിസ്ഥിതി സംഗമം സംഘടിപ്പിച്ചത്.
#not #enough #plant #tree #you #have #take #care