തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) മുടിക്കൽപ്പാലം - തൊട്ടിൽപ്പാലം റോഡിന്റെ നവീകരണം സ്ഥലം മുഴുവൻ വിട്ടു കിട്ടാത്തിനെത്തുടർന്ന് ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്.
റോഡ് കടന്നുപോകുന്ന കായക്കൊടി പഞ്ചായത്തിലെ കായക്കൊടി ടൗൺ മുതൽ ഐക്കൽതാഴെ വരെയുള്ള ഏതാണ്ട് മൂന്ന് കി.മീറ്റർ ഭാഗത്താണ് നവീകരണം കാര്യമായ തോതിൽ മുടങ്ങിക്കിടക്കുന്നത്.
കാവിലുമ്പാറ പഞ്ചായത്തിൽ സ്ഥലം വിട്ടുകിട്ടാത്ത പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെട്ടു കഴിഞ്ഞു.
ഇവിടെ ചുരുക്കം ചില ഭൂവുടമകൾ മാത്രമാണ് ഇപ്പോഴും എതിർപ്പുമായുള്ളത്. രണ്ടുവർഷം മുമ്പാണ് മുടിക്കൽപ്പാലം- തൊട്ടിൽപ്പാലം റോഡ് വീതികൂട്ടി നവീകരിക്കാനുള്ള പ്രവൃത്തി തുടങ്ങിയത്.
മലയോര ഹൈവേയുടെ ജില്ലയുടെ തുടക്ക ഭാഗമെന്ന നിലയ്ക്കാണ് ഏതാണ്ട് 45 കോടി അടങ്കലിൽ റോഡ് 12 മീറ്റർ വീതിയിൽ നവികരണത്തിന് ടെൻഡറായത്.
ഊരാളുങ്കൽ ലേബർ സൊസൈറ്റി നവീകരണം കരാറെടുത്ത് പ്രവൃത്തി തുടങ്ങുകയും ചെയ്തു. ഇതിനിടയിൽ മലയോര ഹൈവേയുടെ അലൈൻമെന്റിൽ മാറ്റംവന്ന തോടെ മുടിക്കൽപ്പാലം മുതൽ തൊട്ടിൽ പ്പാലം വരെ ടെൻഡറായ പ്രവൃത്തിയിലും അല്പം മന്ദഗതി വന്നു. വീതി 12 മീറ്ററിൽ നിന്ന് പത്തായി ചുരുങ്ങുകയും ചെയ്തു.
മലയോര ഹൈവേയുടെ സമാന പാതയായി ഇത് നിലനിർത്താനാണ് പിന്നീട് തീരുമാനമായത്.
വീതി കൂട്ടുന്നതിനാവശ്യമായ മുഴുവൻ സ്ഥലവും വിട്ടുകിട്ടാത്ത പ്രശ്നത്തെത്തുടർന്ന് കരാർ കമ്പനിക്കുള്ള സമയപരിധി നീട്ടി നൽകുകയായിരുന്നു.
10 മീറ്റർ വീതിയിൽ റോഡ് എല്ലാഭാഗത്തും വികസിപ്പിക്കാൻ സ്ഥലം വിട്ടുകിട്ടാത്ത പ്രശ്നം തടസ്സമായതിനെത്തുടർന്ന് പത്തും അതിൽ കുറഞ്ഞുമാണ് പലഭാഗത്തും ഇപ്പോൾ ഹൈവേയുടെ വീതി.
ഓവുചാൽ ഇല്ലാതെയാണ് റോഡ് ടാറിങ് നടത്തി നവീകരിക്കുന്നത്.
മഴക്കാലത്ത് വലിയ വെള്ളച്ചാട്ടമുള്ള ഭാഗത്തുകൂടിയൊ ക്കെ റോഡ് കടന്നുപോകുന്നതി നാൽ ഓവുചാലില്ലാതെ നടക്കുന്ന നവീകരണത്തിൻറെ ആയുസ്സ് കണ്ടറിയേണ്ടിയിരിക്കുന്നു.
#The #lack #space #makes #Mudikkal #BridgeThottil #Bridge #road #problem