Featured

#honored | ഉന്നത വിജയം നേടീയ ഫാർമസി സ്റ്റുകളുടെ മക്കളെ ആദരിച്ചു

News |
Jun 13, 2024 08:20 PM

കുറ്റ്യാടി:(kuttiadi.truevisionnews.com)  നാദാപുരം -കുറ്റ്യാടി മേഖലയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഫാർമസിസ്റ്റുകളുടെ മക്കളെ ആദരിച്ചു.

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നാദാപുരം - കുറ്റ്യാടി ഏരിയ കമ്മറ്റിയുടെ നേതൃത്തത്തിലായിരുന്നു ആദരവ് സർക്കാർ മെഡിക്കൽ കോളജിൽ നിന്നും എം ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ: അക്ഷയ് സുരേഷ്,

എസ്.എസ്.. എൽ.സി ,പ്ളസ് ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ ദേവ ലക്ഷ്മി , സംഗീത് എസ് . എന്നിവരെയാണ് ആദരിച്ചത്.

മുൻ ഫാർമസി കൺസിൽ അംഗം ജയൻ കോറോത്ത് ,കാവിലുംപാറ പഞ്ചായത്ത് അംഗവും ഫാർമസിസ്റ്റുമായ പരപ്പുമ്മൽ അനിൽ കുമാർ , ഫാർമസിസ്റ്റുമാരായ ശ്രീനില എൻ.എസ് ,ജയരാജ് ബാബു എന്നിവർ ഉപഹാര വിതരണം നടത്തി.

കരുണാകരൻ കുറ്റ്യാടി വിജയികളെ പരിചയപ്പെടുത്തി സംസാരിച്ചു.

സ്മിനു വി. കെ. എം സുനിൽ കുമാർ ,ഷെജിൻ എം. ക ,സുജിത്ത് കുമാർ പി.എസ് എന്നിവർ പ്രസംഗിച്ചു.

#Children #high #chieving #pharmacists #were #honored

Next TV

Top Stories