കുറ്റ്യാടി :(kuttiadi.truevidionnews.com) മൊകേരി കോളേജിലെ പശ്ചാത്തല സൗകര്യ വികസന പ്രവർത്തികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.
മൊകേരി കോളേജിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് യോഗം ചേർന്നു.
മൊകേരി കോളേജിലെ 99.98 ലക്ഷം രൂപയുടെ സ്റ്റാഫ് കോട്ടേഴ്സ് നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
78.95 ലക്ഷം രൂപയുടെ നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണവും പൂർത്തിയായിട്ടുണ്ട്.
2.26 കോടി രൂപയുടെ ഇന്റേണൽ റോഡ് നിർമ്മാണം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഉടനെ ആരംഭിക്കും.
കമ്പ്യൂട്ടർ ലാബിന്റെയും ലൈബ്രറിയുടെയും സജ്ജീകരണം പുരോഗമിക്കുകയാണ്.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് കളിസ്ഥലവും പ്രവേശന കവാടവും നിർമ്മിച്ചിട്ടുണ്ട്.കൂടാതെ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിൽ കാൻറീൻ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്.
മൊകേരി കോളേജിലെ ലേഡീസ് ഹോസ്റ്റൽ നിർമ്മാണ പ്രവർത്തി ആരംഭിക്കാൻ സാധിക്കാത്ത വിഷയം യോഗത്തിൽ ശ്രദ്ധയിൽപ്പെടുത്തിയതായും എംഎൽഎ പറഞ്ഞു.
കോളേജിലെ ലേഡീസ് ഹോസ്റ്റൽ നിർമ്മാണത്തിന് പുതുക്കിയ പ്രൊപ്പോസൽ ഉടനെ സമർപ്പിക്കണമെന്നും അടിയന്തരമായി പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മൊകേരി കോളേജിലേക്ക് പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യോഗത്തിൽ മന്ത്രിയോട് എംഎൽഎ അഭ്യർത്ഥിച്ചു.
#Courses #Needed #Minister #RBindu #proposal #implement #development #works #Mokeri #GovtCollege #timely #manner