കുറ്റ്യാടി: (kuttiadi.truevisionnews.com)ചിരിയും തമാശയും എഴുത്തിൽ എപ്പോഴും ചേർത്തു നിർത്തിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് അധ്യാപകനും പ്രഭാഷകനുമായ മോഹനൻ ചേനോളി പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റി കുറ്റ്യാടി ജി.എച്ച്.എസ്.എസിൽ നടത്തിയ ബഷീർ ഓർമ്മ "തേന്മാവ് " ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഷീർ ക്വിസ് മത്സരവും, ഭൂമിയുടെ അവകാശികൾ ചിത്രരചനയും നടത്തി.സ്കൂൾ പ്രധാനാധ്യാപിക പി.കെ.സുനിത അധ്യക്ഷയായി.
വിദ്യാരംഗം കൺവീനർ പി.പി.ദിനേശൻ, പ്രിൻസിപ്പാൾ ഡോ: ഇ സെഡ്.എ.അൻവർ ഷമീം, എച്ച്.എം ഫോറം കൺവീനർ കെ.പി.ദിനേശൻ, പി.ടി.എ പ്രസിഡൻ്റ് വി.വി.അനസ്, കെ.പി.ഗിരീഷ് കുമാർ യു.വി.വിനോദൻ, കെ.കെ.ദീപേഷ് കുമാർ, എം.ആർ.മിനി, കെ.കെ.ഷറഫുന്നിസ, ശിൽപ ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
ക്വിസ് മത്സര വിജയികൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ.നക്ഷത്ര ദേവർ കോവിൽ വെസ്റ്റ് എൽ.പി.എസ്അക്ഷജ് കൃഷ്ണ ജി.യു.പി.എസ് വട്ടോളി കെ.ശിവേഗ ജി.എൽ.പി.എസ് ചേരാപുരം യു.പി വിഭാഗം ചിത്രരചന.ഐ നൽ സബ എം.എ.എം.യു.പി.എസ് അടുക്കത്ത് ഘനശ്യാമ
ജി.യു.പി.എസ് വട്ടോളി കരുൺ റാം.എസ്.കുമാർ ജി.എച്ച്.എസ് കാവിലുംപാറ ഹൈസ്കൂൾ വിഭാഗം എസ്.വി.നിവേദ്യ സെൻ്റ് മേരീസ് എച്ച്.എസ്.എസ് മരുതോങ്കര എ.കെ. സൂര്യദേവ് ജി.എച്ച്.എസ്.എസ് കുറ്റ്യാടി മൂന്നാം സ്ഥാനം രണ്ട് പേർക്ക് അനുദേവ് കെ.പി.ഇ.എസ്.എച്ച്.എസ് കായക്കൊടി മിൻഹ മെഗറിൻ എൻ.എച്ച്.എസ്.എസ് വട്ടോളി.
#Bashir #Orma's #thenmav #is #remarkable