---
title: "#YogaTraining   |  ലിറ്റിൽ യോഗീസ്; സ്കൂൾ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ച് മരുതോങ്കര പഞ്ചായത്ത് "
english_title: "#Maruthonkara #Panchayat #Yoga #Training #Programme"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222686/maruthonkara-panchayat-yoga-training-programme"
published_at: "2024-07-25T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1dac06f20d_Untitled-1_copy.jpg"
keywords: []
---

# #YogaTraining   |  ലിറ്റിൽ യോഗീസ്; സ്കൂൾ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ച് മരുതോങ്കര പഞ്ചായത്ത് 

> **Lead Summary:** **മരുതോങ്കര : [** മരുതോങ്കര പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറിയുടെയും, ആയുഷ് ഗ്രാമം കുന്നുമ്മൽ ബ്ലോക്കിൻ്റെയും ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**മരുതോങ്കര : [** മരുതോങ്കര പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറിയുടെയും, ആയുഷ് ഗ്രാമം കുന്നുമ്മൽ ബ്ലോക്കിൻ്റെയും ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ലിറ്റിൽ യോഗീസ് എന്ന പരിപാടിയുടെ മരുതോങ്കര പഞ്ചായത്ത് തല ഉൽഘാടനം മൊയിലോത്തറ ഗവ:എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് നിർവ്വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡെന്നീസ്, അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക പ്രമീജ ടീച്ചർ, സ്വാഗതം പറഞ്ഞു.

മരുതോങ്കര ആയൂർവ്വേ ആശുപത്രിയിലെ ഡോ: ടി.എസ് അരുൺ, ഡോ: രഞ്ജുഷ, ഡോ: അപർണ്ണ, ഡോ: അമൃത, പി ടി എ പ്രസിഡണ്ട് സി.കെ പവിത്രൻ, വൈസ്.പ്രസിഡണ്ട് രൻസി ബിജു എന്നിവർ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222686/maruthonkara-panchayat-yoga-training-programme)