കാവിലുംപാറ : (kuttiadi.truevisionnews.com)കാട്ടുപന്നി ശല്യം നേരിടാൻ തോക്ക് ലൈസൻസിനായുള്ള കർഷകന്റെ ശ്രമം ഒടുവിൽ വിജയിച്ചു.
കാവിലുമ്പാറ കരിങ്ങാട് കണ്ടമ്പത്ത് രാജനാണ് വർഷങ്ങളായുള്ള പരിശ്രമത്തിൽ ലൈസൻസ് ലഭിച്ചത്.
പന്നിശല്യത്താൽ പൊറുതിമുട്ടിയ കാവിലുംപാറയിലെ കർഷകർ നാദാപുരം എംഎൽഎ ഇ.കെ വിജയന് നിവേദനം നൽകിയിരുന്നു.
അതടിസ്ഥാനത്തിൽ കോഴിക്കോട് ഡി.എഫ്.ഒ കാവിലുംപാറ പഞ്ചായത്ത് ഓഫിസിലെത്തിയിരുന്നു. പഞ്ചായത്തിലെ 22 കർഷകർ തോക്ക് ലൈസൻസിനു വേണ്ടി അപേക്ഷ സമർപ്പിച്ച് നാളി തുവരെ വിവിധ ഓഫിസുകളിൽ കയറിയിറങ്ങുകയാണ്.
കണ്ടമ്പത്ത് രാജൻ നിരന്തര പരിശ്രമം നടത്തിയാണ് തോക്ക് ലൈസൻസ് കരസ്ഥമാക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം രാജന് തോക്ക് ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് രേഖാമൂലം കാവിലും പാറ പഞ്ചായത്ത് പ്രസിഡന്റ് നൽകി.
പന്നിയെ വെടിവെക്കാനുള്ള ഉത്തരവാണ് കൈമാറിയത്
#Farmer #bid #gun #license #deal #feral #boar #nuisance #successful