കുറ്റ്യാടി : (kuttiadi.truevisionnews.com)വലകെട്ട് കൈപ്രം കടവ് റോഡ് പ്രവർത്തി സമയബന്ധിതമായി പൂർത്തീകരി സർവ്വകക്ഷി യോഗ തീരുമാനമായതായി കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.
കുറ്റ്യാടി വലകെട്ട് കൈപ്രം കടവ് റോഡ് ,കുറ്റ്യാടി വേളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട റോഡാണ്.
റോഡ് മികച്ച നിലവാരത്തിലാക്കുന്നതിന് വേണ്ടി നിരന്തരം ഇടപെട്ടതിൻ്റെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ റോഡ് പ്രവൃത്തിക്ക് 16 കോടി രൂപയുടെ അനുമതി ലഭിച്ചത്.റോഡ് പ്രവൃത്തി പൂർത്തിയാകുന്നതോടെ സുരക്ഷിതമായ ആധുനിക രീതിയിലുള്ള ഗതാഗത മാർഗ്ഗമാകുമെന്ന ലക്ഷ്യം മുൻനിർത്തിയാണ് പദ്ധതി വിഭാവനം ചെയ്തത്.
റോഡ് നിർമ്മാണത്തിന് നിലവിൽ നേരിടുന്ന തടസ്സങ്ങൾ പരിഹരിച്ചുകൊണ്ട് പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ വെച്ച് ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.
സുരക്ഷിതമായ യാത്രാ മാർഗം ഒരുക്കുന്നതിനായി സർവ്വകക്ഷികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു.
യോഗത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ , കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ്, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു മാസ്റ്റർ,പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ മുഹമ്മദ് ഷാഫി, അസിസ്റ്റൻറ് എൻജിനീയർ ജാഫർ.എൻ, വാർഡ് മെമ്പർമാർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,റോഡ് കമ്മിറ്റി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
#All #Party #Meeting #Kuttyadi #Valkett #Kaipram #kadav #road #work #will #completed #time