കുറ്റ്യാടി : (kuttiadi.truevisionnews.com)കേര കർഷകരേയും വ്യാപാരികളെയും അമ്പരപ്പിച്ചുകൊണ്ട് നാളികേര വില കുതിച്ചുയരുന്നു.
താങ്ങുവിലയെ ബഹുദൂരം പിന്നിലാക്കിയാണ് വില കുതിക്കുന്നത്. പച്ചത്തേങ്ങ ഒരു കിലോയ്ക്ക് 40- രൂപയ്ക്ക് മുകളിലെത്തി. ഉണ്ട കൊപ്ര വില റെക്കോർഡിലാണ്.
19000- രൂപയാണ് കഴിഞ്ഞ ദിവസം വിപണി വില. നവരാത്രി, ദീപാവലി സീസണിൻ്റെ മുന്നോടിയാ യാണ് വില കുതിക്കുന്നത് എന്നാണ് പറയുന്നത്.
എന്നാൽ സംസ്ഥാനത്ത് നാളീകേരത്തിന്റെ ലഭ്യത വളരെ കുറഞ്ഞതാണ് വില കൂടാൻ കാരണം എന്ന് മറ്റൊരു വാദവും ഉണ്ട്.
ചെറിയ കൊട്ടതേങ്ങയ്ക്ക് വില ഒന്നിന് 14 രൂപയാണ് വിപണി വില നളീകര വിലവർദ്ധനവ് കാർഷിക മേഖലയിൽ പുത്തനുണർ ഉണ്ടാക്കിയെങ്കിലും തേങ്ങയുടെ ലഭ്യത കുറവ് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
#Coconut #prices #skyrocket #farmers #traders #surprised