---
title: "#ShajiMasterdeath  | ഷാജി മാസ്റ്റര്‍ ഇനി ഓര്‍മ്മ; മാസ്റ്റർക്ക്  കണ്ണീരോടെ വിട ചൊല്ലി വട്ടോളി ഗ്രാമം "
english_title: "#ShajiMaster #longer #remembers #village  #Vatoli #bids #tearful #farewell #master"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/237506/shajimaster-longer-remembers-village-vatoli-bids-tearful-farewell-master"
published_at: "2024-09-23T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f1595847061_Untitled-1_copy.jpg"
keywords: []
---

# #ShajiMasterdeath  | ഷാജി മാസ്റ്റര്‍ ഇനി ഓര്‍മ്മ; മാസ്റ്റർക്ക്  കണ്ണീരോടെ വിട ചൊല്ലി വട്ടോളി ഗ്രാമം 

> **Lead Summary:** **വട്ടോളി:[ **ബംഗളൂരുവിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്കൂ‌ൾ അധ്യാപകൻ പി.പി.ഷാജിയുടെ വേർപാട് വട്ടോളി ഗ്രാമത്തിന്റെ നൊമ്പരമായി.

## Article Content

**വട്ടോളി:[ **ബംഗളൂരുവിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്കൂ‌ൾ അധ്യാപകൻ പി.പി.ഷാജിയുടെ വേർപാട് വട്ടോളി ഗ്രാമത്തിന്റെ നൊമ്പരമായി.

പ്രഗത്ഭനായ അധ്യാപകനെന്ന നിലയിൽ തിളങ്ങിയ അദ്ദേഹത്തിന് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. വട്ടോളി നാഷനലിൽ യുപി അധ്യാപകനായി സർവീസിൽ കയറിയ പി.പി.ഷാജിയുടെ സ്ഥിരോത്സാഹം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഹയർ സെക്കന്ററിയിലേക്ക് പ്രമോഷൻ ലഭിക്കുകയുണ്ടായി. കലാ-ശാസ്ത്ര രംഗത്തു നിറഞ്ഞു നിന്നിരുന്നു.പൊതുരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു.

വൈകീട്ട് മൂന്നു മണിയോടെ ബംഗളൂരുവിൽ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം രാത്രി വൈകി വീട്ടുപറമ്പിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

പി.പി.ഷാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. എം.പി രാജൻ അധ്യക്ഷത വഹിച്ചു. പി.പി.അശോകൻ, ഷാജി.കെ.പി, ബാബു.സി, പ്രകാശൻ എലിയാറ, എ.പി.കുഞ്ഞബ്ദുള്ള, ടി.കെ.രാജൻ, പറമ്പത്ത് കുമാരൻ എന്നിവർ അനുസ്മരിച്ചു.എം.എം.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, വട്ടോളിനാഷനൽ സ്കൂൾ മാനേജർ അരയില്ലത്ത് രവി, സ്‌കുൾ പ്രിൻസിപ്പാൾ എ.മനോജൻ, പ്രധാനാധ്യാപിക കെ.പ്രഭാനന്ദിനി ,വിവിധ രാഷ്ടിയകക്ഷി പ്രതിനിധികളായ വി.എം.ചന്ദ്രൻ, കെ.ടി. രാജൻ,

യുവ മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, ഷാജി വട്ടോളി, എൻ.വി.ചന്ദ്രൻ, നാഷനൽ ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ സുഷമ ആനോറമ്മൽ, ഹയർ സെക്കണ്ടറി, ഹൈസ്‌കൂൾ മോധാവികൾ, അധ്യാപകർ, വിവിധ രാഷ്ടിയപാർട്ടി പ്രവർത്തകർ,നാട്ടുകാർ, ബഹുജനങ്ങൾ എന്നിവർ ആദരാഞ്ജലികൾ അർപിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/237506/shajimaster-longer-remembers-village-vatoli-bids-tearful-farewell-master)