#DrKPSudhir | മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ആറാംതവണയും ഡോ : കെ.പി.സുധീർ

#DrKPSudhir | മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ആറാംതവണയും ഡോ : കെ.പി.സുധീർ
Sep 23, 2024 07:03 PM | By ShafnaSherin

കുറ്റ്യാടി:(kuttiadi.truevisionnews.com)മദ്രാസ് ഐഐടിയിലെ പ്രൊഫസറും ഇപ്പോൾ കേരള സർക്കാറിൻ്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ പി സുധീർ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാം തവണയും ഇടം നേടി.

ദേശീയ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെയും സൈറ്റേഷൻസിന്റെയും അടിസ്ഥാനത്തിലാണ് സ്ട്രാൻസ്ഫോർഡ് യൂണിവേഴ്സിറ്റി എല്ലാ വർഷവും ലിസ്റ്റ് തയ്യാറാക്കുന്നത്.

കുറ്റ്യാടി സ്വദേശിയാണ് ഡോ. കെ.പി സുധീർ ഐഐടി മദ്രാസിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ പരിസ്ഥിതി ജല സംവിധാന എൻജിനീയറിങ് ഡിവിഷനിലെ പ്രൊഫസർ ആണ്. ഇപ്പോൾ ഡപ്യൂട്ടേഷനിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം വിജ്ഞാന സാങ്കേതികവിദ്യയിലും ജല വിഭവ എൻജിനീയറിങ്ങിലും ഗവേഷണങ്ങൾ നടത്തിവരുന്നുണ്ട്.

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അതിശക്തമായ മഴയുടെയും അനുബന്ധ ഉരുൾപൊട്ടലിന്റെയും കാരണങ്ങൾ പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച വിദഗ്ഗ സമിതിയുടെ ചെയർമാനായിരുന്നു.

മധ്യപ്രദേശ്, ഛത്തീസ്മഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികളുടെ കൺസൾട്ടന്റായും പ്രവർത്തിക്കുന്നുണ്ട്. ഇതിനോടകം അദ്ദേഹത്തിൻ്റെ കീഴിൽ 19 പി എച്ച് ഡി ഗവേഷണ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

ഡോക്ടർ കെ പി സുധീറിന്റെ 150 ൽ പരം ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകദേശം പതിനായിരത്തിലേറെ സൈറ്റേഷൻസും നേടിയിട്ടുണ്ട്.ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എൻജിനീയേഴ്സിൻ്റെ യംഗ് എൻജിനീയർ അവാർഡ്,

കേന്ദ്രസർക്കാറിന്റെ യുവ ശാസ്ത്രജ്ഞർക്കുള്ള ബോയ്ക്ക് കാസ്റ്റ് (BOYSCAST ) ഫെലോഷിപ്പ് DAAD ജർമ്മനിയുടെ ജർമ്മൻ ഇന്ത്യ സ്റ്റാർ ഫെലോഷിപ്പ്,

മെൽബണിലെ ഓസ്ട്രേലിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ എമർജിങ് ലീഡേഴ്സ് ഓഫ് ഇന്ത്യൻ ഫെലോഷിപ്പ്, യൂറോപ്പ്യൻ യൂണിയന്റെ എറാസ്‌മസ് മുണ്ടസ് ഇൻ്റർനാഷണൽ ഫാക്കൽറ്റി അവാർഡ്, യംഗ് എൻജിനീയർ അവാർഡ് എന്നിവ ഇദ്ദേഹം നേടിയ അവാർഡുകളിൽ ചിലതാണ്.

നിലവിൽ ജേണൽ ഓഫ് ഹൈഡ്രോളജി (എൽ സേവ്യർ ) ജേണൽ ഓഫ് ഹൈഡ്രോളജിക് എൻജിനീയറിങ് (ASCE) ജേണൽ ഓഫ് ഹൈഡ്രോളജി ആൻഡ് ഹൈഡ്രോ മെക്കാനിക്സ് (SAH) എന്നീ ഹൈഡ്രോളജിയിലെ 3 ഇന്റർനാഷണൽ ജേണലുകളുടെ എഡിറ്റർ ആണ്.

അന്തർദേശീയ സർവ്വകലാശാലകളുമായുള്ള സഹകരണത്തിൽ അദ്ദേഹം പെർഡ്യൂ യൂണിവേഴ്സിറ്റി USA, യൂണിവേഴ്സിറ്റി ഓഫ് കിൽ ജർമ്മനി,

അലൈഡ് യൂണിവേഴ്സിറ്റി ഓസ്ട്രേലിയ, യൂണിവേഴ്സിറ്റി ഓഫ് മെൽബൺ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജല വിഭവ മാനേജ്‌മെന്റിന്റെ പുരോഗതിക്കായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയാണ്.പരേതരായ ദാമോദരൻ മാസ്റ്ററുടെയും കമല ടീച്ചറുടെയും മകനാണ് ഡോക്ടർ കെ പി സുധീർ.

#6th #time #list #best #scientists #DrKPSudhir

Next TV

Related Stories
#MalinyaMukthaKeralamCampaign | ഇനി ഞാനൊഴുകട്ടെ; മാര്‍ച്ചോടെ ജില്ലയിലെ ജലാശയങ്ങള്‍ വീണ്ടെടുക്കാന്‍ പദ്ധതി

Nov 24, 2024 10:26 PM

#MalinyaMukthaKeralamCampaign | ഇനി ഞാനൊഴുകട്ടെ; മാര്‍ച്ചോടെ ജില്ലയിലെ ജലാശയങ്ങള്‍ വീണ്ടെടുക്കാന്‍ പദ്ധതി

ജലാശയങ്ങള്‍ വൃത്തിയുള്ളതാക്കി മാറ്റാന്‍ ജില്ലാ തല ജലസാങ്കേതിക സമിതി യോഗത്തില്‍...

Read More >>
#Bookfestival | നിയമസഭാ പുസ്തകോത്സവം ക്വിസ്; മേഖലാതല മത്സരം ഡിസംബര്‍ മൂന്നിന്

Nov 24, 2024 10:05 PM

#Bookfestival | നിയമസഭാ പുസ്തകോത്സവം ക്വിസ്; മേഖലാതല മത്സരം ഡിസംബര്‍ മൂന്നിന്

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ ഭാഗമായി ക്വിസ് മത്സരങ്ങള്‍...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 24, 2024 01:05 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Nov 24, 2024 12:31 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Citu |  കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ച് സിഐടിയു

Nov 24, 2024 10:44 AM

#Citu | കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ച് സിഐടിയു

ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്...

Read More >>
#Interview | അഭിമുഖം 26 ന് ; കാവിലുംപാറയിൽ കായികാദ്ധ്യാപക നിയമനം

Nov 23, 2024 04:44 PM

#Interview | അഭിമുഖം 26 ന് ; കാവിലുംപാറയിൽ കായികാദ്ധ്യാപക നിയമനം

ഉണര്‍വ്വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കായികാധ്യാപകരെ...

Read More >>
Top Stories










News Roundup