കുറ്റ്യാടി : (kuttiadi.truevisionnews.com)വടക്കുമ്പാട് ഹൈസ്കൂളിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചിട്ടും ഉറവിടം വ്യക്തമാക്കാതെ ഒളിച്ചുകളിക്കുന്ന ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എംമോഹൻ ആരോപിച്ചു.
മഞ്ഞപ്പിത്തം പടർന്നു പിടിച്ചിട്ട് ഒരു മാസത്തോളം ആയിട്ടും സ്കൂളിലെ മുന്നൂറോളം വരുന്ന വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ച് വീട്ടിലും ആശുപത്രിയിലുമായി ചികിത്സ നേടിയിരിക്കുന്ന സാഹചര്യത്തിലും സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായിട്ട് ഇത്തരത്തിലുള്ള പകർച്ചവ്യാധി പിടിപെട്ടിട്ടും ആരോഗ്യവകുപ്പ് അധികൃതർ മഞ്ഞപ്പിത്തം ബാധയുടെ ഉറവിടം വ്യക്തമാക്കാത്തത് ചില സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്.
''ഇത്രയും ഗുരുതരമായ സാഹചര്യത്തിലും വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ പോലും കിടക്കുന്ന സാഹചര്യത്തിൽ സ്കൂൾ അധികൃതരെയും ആരോഗ്യവകുപ്പിനെയും വെള്ളപൂശുന്ന നിലപാടാണ് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ സ്വീകരിച്ചിരിക്കുന്നത്.
വടക്കുമ്പാട് ഹൈസ്കൂൾ അധികൃതരുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും പ്രവർത്തനം പ്രശംസനീയമാണെന്ന് മെഡിക്കൽ ഓഫീസറുടെ നിലപാട് കുറ്റക്കാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ നിന്നാണ്.
നിരവധി വിദ്യാർത്ഥികൾക്ക് ഓണപ്പരീക്ഷ പോലും എഴുതാൻ സാധിക്കാത്ത അത്രയും ഗൗരവതരമായ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് തുടരുന്ന മൗനം പ്രതിഷേധാർഹമാണ്.
200ൽ അധികം വിദ്യാർത്ഥികൾ ഇപ്പോഴും ചികിത്സ തുടരുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് സ്കൂൾ തുറക്കാനുള്ള അധികൃതരുടെ നിലപാട് രക്ഷിതാക്കളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഗുരുതരമായ സാഹചര്യത്തിൽ പകർച്ചവ്യാധി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കാനുള്ള അധികൃതരുടെ നിലപാടിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടതിനാൽ സ്കൂൾ അടച്ചിട്ട പാലേരി വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ''പകർച്ചവ്യാധി തടയുന്നതിൽ പരാജയപ്പെട്ട ഉറവിടം കണ്ടെത്താൻ സാധിക്കാത്ത ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ സെപ്റ്റംബർ 26ന് ചങ്ങരോത്ത് പിഎച്ച്സിയിലേക്ക് ബിജെപി ബഹുജന ധർണ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തോടപ്പം ബിജെപി ജില്ല കമ്മിറ്റി മെമ്പർ കെ കെ രജീഷ്, മണ്ഡലം പ്രസിഡണ്ട് തറമൽ രാഗേഷ്, ഇല്ലത്ത് മേഹനനൻ, എൻ ഇ ചന്ദ്രൻ, പി ലൈജു പ്രദീപൻ പാലേരി, സി കെ ശ്രീജിഷ് എന്നിവർ ഉണ്ടായിരുന്നു.
#Health #department #stance #yellow #fever #outbreak #Vadakumpad #High #School #objectionable #BJP