Sep 25, 2024 04:07 PM

കുറ്റ്യാടി:(kuttiadi.truevisionnews.com)കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി എല്ലാ ബ്ലോക്കു പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു.

മണിയൂർ ജിഎച്ച്എസ്എസിൽ ആരംഭിക്കുന്ന കേന്ദ്രത്തിൻ്റെ സെന്റർ കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കട്ടി മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്‌തു.

മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷ്റഫ് അധ്യക്ഷനായിരുന്നു.

ഡി. പി. ഒ. മനോജ്. പി. പി. പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.രാഘവൻ, തോടന്നൂർ എ.ഇ.ഒ.എം.വിനോദ്, പിടിഎ പ്രസിഡൻറ് പ്രമോദ് മുതുവന,പ്രിൻസിപ്പൽ അനിൽകുമാർ, എച്ച്.എം. രാജീവൻ വളപ്പിൽ കുനി എന്നിവർ സംസാരിച്ചു.

തോടന്നൂർ ബിപിസി സുരേന്ദ്രൻ വി.എം. നന്ദി പ്രകാശിപ്പിച്ചു. ടെലികോം ടെക്നോളജി, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്‌സുകളാണ് കേന്ദ്രത്തിൽ പരിശിലിപ്പിക്കുക.

#Skill #development #center #launched #Kuttyadi #constituency

Next TV

Top Stories