---
title: "#Administrativepermission |  തൊട്ടില്‍പാലം -മുള്ളന്‍കുന്ന് മലയോര ഹൈവേക്ക് 38 കോടി അനുവദിച്ചു"
english_title: " #38 #crore #sanctioned  #Thotilpalam #Mullankunn #Hill #Highway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238667/38-crore-sanctioned-thotilpalam-mullankunn-hill-highway"
published_at: "2024-09-28T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7cd2789671_Untitled-1_copy.jpg"
keywords: []
---

# #Administrativepermission |  തൊട്ടില്‍പാലം -മുള്ളന്‍കുന്ന് മലയോര ഹൈവേക്ക് 38 കോടി അനുവദിച്ചു

> **Lead Summary:** തൊട്ടില്‍പാലം: തൊട്ടില്‍പാലം - മുള്ളന്‍കുന്ന് മലയോര ഹൈവേക്ക് 38 കോടി അനുവദിച്ചു.

## Article Content

തൊട്ടില്‍പാലം: തൊട്ടില്‍പാലം - മുള്ളന്‍കുന്ന് മലയോര ഹൈവേക്ക് 38 കോടി അനുവദിച്ചു.

മരുതോങ്കര, കാവിലുമ്പാറ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേക്ക് 38 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഇ.കെ. വിജയന്‍ എം.എല്‍.എ അറിയിച്ചു.

12 മീറ്റര്‍ വീതിയില്‍ ആധുനികരീതിയിലാണ് നവീകരിക്കുക. തൊട്ടില്‍പാലം മുതല്‍ മുള്ളന്‍കുന്നുവരെയുള്ള റോഡിന് മരുതോങ്കര പഞ്ചായത്തിലെ 85 ശതമാനം സ്ഥലം ഉടമകളുടെയും സമ്മതപത്രം ലഭിച്ചിട്ടുണ്ട്.

ബാക്കി ഉടമകളുടെയും സമ്മതപത്രം ലഭിക്കുന്ന മുറക്ക് പ്രവൃത്തി ടെന്‍ഡര്‍ ചെയ്യാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 30ന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

നിലവിലുള്ള റോഡാണ് വികസിപ്പിക്കുക. പദ്ധതി പ്രാവര്‍ത്തി കമാകുന്നതുവരെ അറ്റകുറ്റപ്പണി നടത്താന്‍ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238667/38-crore-sanctioned-thotilpalam-mullankunn-hill-highway)