#sexualabuse | പത്ത് വയസുകാരിക്ക് നേരെ നിരന്തരമായ ലൈംഗീകാതിക്രമം; 57- കാരന് 79 വർഷം കഠിന തടവ്

#sexualabuse | പത്ത് വയസുകാരിക്ക് നേരെ നിരന്തരമായ ലൈംഗീകാതിക്രമം; 57- കാരന് 79 വർഷം കഠിന തടവ്
Oct 1, 2024 07:43 PM | By ShafnaSherin

തൊട്ടിൽപാലം : (kuttiadi.truevisionnews.com)പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ നിരന്തരമായി ലൈംഗീകാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവ്.

മൊയിലോത്തറ ,കൊട്ടക്കാട് വട്ടകൈത ബാലൻ(57) നെയാണ് 79 വർഷം കഠിന തടവിനും 1,12000 രൂപ പിഴയും വിധിച്ചത്.

നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്.

കാവിലുംപാറ പഞ്ചായത്തിലെ വട്ടകൈത എന്ന സ്ഥലത്ത് വെച്ച് അതിജീവതയെ നിരന്തരമായി ലൈംഗീകാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കുകയുമായിരുന്നു.

കുട്ടിയുടെ പരാതി സ്കൂൾ അധ്യാപകൻ ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്നാണ് തൊട്ടിൽപാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. തൊട്ടിപ്പാലം ഇൻസ്‌പെക്ടർ എം ടി ജേക്കബ് ,

സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപ. വി പി എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

#Persistent #sexual #abuse #ten #year #old #girl #57 #year #old #gets #79 #years #rigorous #imprisonment

Next TV

Related Stories
മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

Jun 19, 2025 06:53 PM

മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ...

Read More >>
അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

Jun 19, 2025 06:06 PM

അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത്...

Read More >>
കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

Jun 19, 2025 04:55 PM

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് എസ് ഡി പി...

Read More >>
Top Stories

News Roundup

https://kuttiadi.truevisionnews.com/