---
title: "#reunion | തിരികെ 2024; അവർ വീണ്ടും അച്ചടക്കമുള്ള കുട്ടികളായി മാറി "
english_title: "#back #to #2024 #They #became #disciplined #children #again"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/239214/back-to-2024-they-became-disciplined-children-again-new"
published_at: "2024-09-30T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fada686f004_renovation.jpg"
keywords: []
---

# #reunion | തിരികെ 2024; അവർ വീണ്ടും അച്ചടക്കമുള്ള കുട്ടികളായി മാറി 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ 2002 -2004 ഹ്യൂമാനിറ്റിസ് ബാച്ചിലെ പഴയ കൂട്ടുകാർ വീണ്ടും ഒത്ത് ചേർന്നു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ 2002 -2004 ഹ്യൂമാനിറ്റിസ് ബാച്ചിലെ പഴയ കൂട്ടുകാർ വീണ്ടും ഒത്ത് ചേർന്നു.

പഴയ ക്ലാസ് റൂം പുനരാവിഷ്കാരം ശ്രദ്ധേയമായി.

20 വർഷങ്ങൾക്ക് മുമ്പുള്ള പൊളിറ്റിക്കൽ സയൻസ് ക്ലാസ് റൂമിലേക്കൊരു തിരിച്ചുപോക്ക്. കുറച്ച് സമയത്തേങ്കിലും അവർ അച്ചടക്കമുള്ള വിദ്യാർത്ഥികളായി മാറി.

കുറ്റ്യാടി ജി എച്ച് എസ് എസ് മുൻ പ്രിൻസിപ്പാൾ കുഞ്ഞമ്മദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ലിജി അധ്യക്ഷത വഹിച്ചു.

ധർമജ ടീച്ചർ, ഷബീന ടീച്ചർ, ജിതേഷ്, സുജേഷ്, അജ്മൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഷിനോജ് കെ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/239214/back-to-2024-they-became-disciplined-children-again-new)