കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിച്ചു.
മെസ്സേജ് കള്‍ച്ചറല്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ് മൃതദേഹം. ഇന്നലെ ഞായറാഴ്ച ആയതിനാലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകിയത്.
പാറക്കടവ് കുളമുള്ളകണ്ടി യൂസുഫിന്റെയും സഫിയയുടെയും മകന്‍ രിസ്‌വാന്‍, കൊളായിപ്പൊയില്‍ മജീദിന്റെയും മുംതാസിന്റെയും മകന്‍ സിനാന്‍ എന്നിവരാണു മരിച്ചത്.
വൈകിട്ട് മൂന്നു മണിയോടെ പാറക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.
കളിചിരികള്‍ പാതിവഴിയില്‍ മുറിഞ്ഞ പ്രിയ വിദ്യാര്‍ഥികളുടെ ആകസ്മിക വിയോഗം കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും തീരാനോവായി. ഇരുവരും കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥികളാണ്.
ഫുട്ബോള്‍ കളിക്ക് ശേഷം കൂട്ടു കാര്‍ക്കൊപ്പം കുളിക്കാന്‍ കടവിലെത്തിയ റിസ്വാന്‍ അബദ്ധത്തില്‍ മുങ്ങിയപ്പോള്‍ സിനാന്‍ രക്ഷിക്കാനിറങ്ങുകയും ഇതിനിടെ ഇരുവരും കയത്തില്‍ മുങ്ങിപ്പോകുകയുമായിരുന്നു.
ഇതോടെ ഒപ്പമുള്ളവര്‍ ബഹളംവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ദുരന്തസേന പ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സുമെല്ലാംവിദ്യാര്‍ഥികള്‍ക്ക വേണ്ടി പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. കയര്‍കൊണ്ട് പുഴയ്ക്കടിയില്‍ നെറ്റ് വിരിച്ച് അതിര്‍ത്തി കെട്ടിയായിരുന്നു തിരച്ചില്‍.
പിന്നീട് ബോട്ടും തോണികളിലുമായി രക്ഷാപ്രവര്‍ത്തനം വിപുലപ്പെടുത്തി. ശക്തമായ തിരച്ചിലിനൊടുവില്‍ റിസ്വാനെ കണ്ടെത്തുകയായി രുന്നു.
മേമണ്ണില്‍ താഴെ ഭാഗത്തു നിന്നാണ് കണ്ടെടുത്തത്. കണ്ടുകിട്ടുമ്പോള്‍ ജീവനുണ്ടായിരുന്നു. ഉടനടി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരിച്ചു.
ഒരു മണിക്കൂറിനുശേഷം സിനാന്റെ മൃതദേഹവും ലഭിച്ചു.
ഇരുവരുടെയും മൃതദേഹങ്ങള്‍ അപകടസ്ഥലത്ത് നിന്നും അരക്കിലോമീറ്റര്‍ ദൂരപരിധിയില്‍ നിന്നാണ് ലഭിച്ച ത്.
ആദരസൂചകമായി സ്‌കൂളില്‍ നിശ്ചയിച്ച കലോത്സവം മാറ്റിവച്ചതായും ഇന്ന് അവധിയാണെന്നും പ്രധാനാധ്യാപകന്‍ അറിയിച്ചിരുന്നു.
#bodies #of #students #died #put #public #display