കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവത്തിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങുകയായിരുന്നു.
തൊട്ടടുത്ത നിമിഷം ട്രാവലറിൽ പൂർണമായും തീപടർന്ന് പിടിച്ചു. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന KL 58 F8820'വാഹനത്തിനാണ് തീ പിടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കില്ല. ചുരത്തിലെ നാലാം വളവിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. നാദാപുരം അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി. സുജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഫയർ ഓഫീസർമാരായ ഐ. ഉണ്ണികൃഷ്ണൻ, എസ് ഡി. സുധീപ്, കെ. ദിൽ റാസ്, എ കെ. ഷിഗിൻ ചന്ദ്രൻ, എം സജിഷ് , കെ എം. ലിനീഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു തൊട്ടിൽപ്പാലം പോലീസ് സ്ഥലത്ത് എത്തിയിരുന്നു.
#major #accident #avoided #More #information #out #about #incident #traveler #catching #fire #kuttiady #churam