---
title: "#TarPollin | വീടിന് സുരക്ഷയൊരുക്കാൻ ടാർ പോളിൻ നൽകി"
english_title: "#Tar #Pollen #was #provided #secure #house"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/240863/tar-pollen-was-provided-secure-house"
published_at: "2024-10-07T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703b3ebb7d14_part.jpg"
keywords: []
---

# #TarPollin | വീടിന് സുരക്ഷയൊരുക്കാൻ ടാർ പോളിൻ നൽകി

> **Lead Summary:** **കുറ്റ്യാടി :[**റോട്ടറി ക്ലബ്ബും നാഷണൽ സ്റ്റോർ തൊട്ടിൽപ്പാലവും ചേർന്ന് മരുതോങ്കരയിലുള്ള തെരഞ്ഞെടുക്കപ്പെട്ട 24 ൽ പരം കുടുംബങ്ങൾക്ക് ഒരു ലക്ഷത്തിൽ പരം രൂപ വിലയുള്ള ടാർപൊളിൻ വിതരണം ചെയ്തു.

## Article Content

**കുറ്റ്യാടി :[**റോട്ടറി ക്ലബ്ബും നാഷണൽ സ്റ്റോർ തൊട്ടിൽപ്പാലവും ചേർന്ന് മരുതോങ്കരയിലുള്ള തെരഞ്ഞെടുക്കപ്പെട്ട 24 ൽ പരം കുടുംബങ്ങൾക്ക് ഒരു ലക്ഷത്തിൽ പരം രൂപ വിലയുള്ള ടാർപൊളിൻ വിതരണം ചെയ്തു.

വീട് പൂർണമായും കവർ ചെയ്യാൻ ഉതകുന്ന തരത്തിലുള്ളതും 10 വർഷത്തോളം ഈടുനിൽക്കുന്നതുമായ ടാർപൊളിൻ ആണ് വിതരണം ചെയ്തത്.

കുറ്റ്യാടി റോട്ടറി ക്ലബ് പ്രസിഡന്റ് നാണു കോട്ടൻ പാർക്ക് അദ്ധ്യക്ഷം വഹിച്ച ചടങ്ങ് നാഷണൽ സ്റ്റോർസ് ചെയർമാൻ ജോയി കോട്ടയിൽ ഉദ്ഘടനം ചെയ്തു.

ക്ലബ് ഭാരവാഹികളായ പ്രവീൺ കുമാർ, ഡോ: സജി പോൾ, അഡ്വ: ഷിബു ജോർജ്, ബിബിൻ സ്നേഹതീരം മെമ്പർ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.രാജീവ് ജോസഫ് സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/240863/tar-pollen-was-provided-secure-house)