#fireforce | ലോട്ടറികെട്ട് ഓടയിൽ വീണു; മൊകേരി സ്വദേശിയായ ലോട്ടറിവിൽപ്പനക്കാരന് സഹായവുമായി ഫയർഫോഴ്സ്

 #fireforce  | ലോട്ടറികെട്ട് ഓടയിൽ വീണു; മൊകേരി സ്വദേശിയായ ലോട്ടറിവിൽപ്പനക്കാരന് സഹായവുമായി ഫയർഫോഴ്സ്
Oct 11, 2024 12:47 PM | By Jain Rosviya

കണ്ണൂർ : (truevisionnews.com) കണ്ണൂരിൽ കണ്ണൂരിൽ ലോട്ടറികെട്ട് ഓടയിൽ വീണു. ലോട്ടറിവിൽപ്പനക്കാരന് സഹായവുമായി ഫയർഫോഴ്സ്.

ഓടയിൽ വീണ ലോട്ടറി കെട്ട് വീണ്ടെടുത്തു നൽകി. ഓടയുടെ സ്ലാബ് നീക്കിയാണ് ലോട്ടറി ടിക്കറ്റുകൾ വീണ്ടെടുത്തത്. കൂത്തുപറമ്പ് – പാനൂർ റോഡിലാണ് സംഭവം.

ഇന്ന് രാവിലെയാണ് സംഭവം. താങ്ങാൻ കഴിയാവുന്നതിലും വലിയ തുകയാണ് ഓടയിൽ വീണ ലോട്ടറി കെട്ടിലെതെന്ന് ലോട്ടറി കച്ചവടക്കാരൻ പറയുന്നു.

മൊകേരി സ്വദേശിയായ അശോകന്റെ കയ്യിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ അബദ്ധത്തിൽ സ്ലാബിനിടയിലൂടെ ഓടയിൽ വീഴുകയായിരുന്നു.

നാട്ടുകാർ ലോട്ടറി എടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നാലെയാണ് പാനൂർ അഗ്നിരക്ഷാസേന വയോധികന് സഹായവുമായി എത്തിയത്.

മാതൃകാപരമായ വേഗത്തിലുള്ള ഇടപെടലാണ് ഫയർ ഫോഴ്‌സിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

#lottery #ticket #fell #into #gutter #fire #force #helped #lottery #seller #native #Mokeri

Next TV

Related Stories
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories

News Roundup

Entertainment News