കുറ്റ്യാടി: (kuttiadi.truevisionnews.com)സഹോദരനെ സഹായിക്കുന്നതിൽ മനുഷ്യർ ആഗ്രഹമുള്ളവരായിരിക്കണമെന്നും രാഷ്ട്രത്തിനും സഹജീവികൾക്കും ഗുണം ചെയ്യുന്നവരായി മനുഷ്യർ മാറണമെന്നും സമസ്ത സെക്രട്ടറിയും സിറാജുൽ ഹുദ കാര്യദർശിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി.
സിറാജുൽ ഹുദ സംഘടിപ്പിച്ച കോൺഫ്ലുവെൻസ് നോളജ് ഫെറ്റ ഉദ്ഘാടനം ചെയ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച കോൺഫ്ലുവെൻസ നോളജ് ഫെറ്റയുടെ ഉദ്ഘാടന ചടങ്ങിൽ ഇബ്രാഹിം സഖാഫി കുമ്മോളി അധ്യക്ഷത വഹിച്ചു.
പ്രമുഖ മാധ്യമ പ്രവർത്തകനും ദി ടെലിഗ്രാഫ് എഡിറ്ററുമായ ആർ രാജഗോപാൽ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
20 ലധികം വേദികളിലായി അഞ്ഞൂറോളം ശാസ്ത്ര-സാഹിത്യ -കലാ മത്സരങ്ങളുടെയും വൈജ്ഞാനിക സംഗമങ്ങളുടെയും വേദിയാകുന്ന കോൺഫ്ലുവെൻസ് നോളജ് ഫെറ്റയിൽ 1500 ലധികം വിദ്യാർത്ഥികൾ ഭാഗമാകുന്നുണ്ട്.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി കാമ്പസ് തലങ്ങളിൽ നടന്ന കോഗ്നീസിയം, കൺഫോബിയ എക്സലൻസ്യ, ഇൻഫോറിയ, ഇക്കോൾ ഇവൻറ്റ്, എന്നീ ഫെസ്റ്റുകളിൽ വിജയം നേടിയ വിദ്യാർത്ഥികളാണ് കോൺഫ്ലുവെൻസയിൽ മത്സരിക്കുന്നത്.
സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആൻ, സ്കൂൾ ഓഫ് എക്സലൻസ്, ഇക്കോൾ ഇൻ്റർനാഷണൽ പ്രപ്പ് സ്കൂൾ, കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ്, കോളേജ് ഓഫ് ശരീഅ: തുടങ്ങിയ സിറാജുൽ ഹുദ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കോൺഫ്ലുവെൻസ് നോളജ് ഫെറ്റിൽ സംഗമിച്ചു.
ഇന്ന് നടക്കുന്ന സമാപന സംഗമത്തിൽ മത- സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും
#Confluence #Knowledge #Feta #Man #should #beneficial #nation #his #fellow #beings #PerodeAbdurahmanSakhafi