കുന്നുമ്മല്‍: (kuttiadi.truevisionnews.com)കുന്നുമ്മല്‍ ഉപജില്ല ശാസ്‌ത്രോത്സവം ഒക്ടോബര്‍ 16 , 17 തീയ്യതികളില്‍ , കായക്കൊടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എ.എം യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വെച്ച് നടക്കുകയാണ്.
നാളെ രാവിലെ 9.30 ന് നിര്‍മ്മിത ബുദ്ധി സംവിധാനം ഉപയോഗപ്പെടുത്തി റോബോട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും
നാളെ നടക്കുന്ന പ്രവൃത്തി പരിചയമേളയും ഐ.ടി മേളയും കായക്കൊടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സോഷ്യല്‍ സയന്‍സ്‌മേള എ.എം.യു.പി സ്‌കൂളിലും വെച്ച് നടക്കുന്നതായിരിക്കും.
മേളയുടെ രണ്ടാം ദിനമായ 17-ാം തീയതി ശാസ്ത്രമേള കെ.പി.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഗണിത ശാസ്ത്രമേള എ.എം യുപി സ്‌കൂളിലും വച്ചാണ് നടക്കുന്നത്.
രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് കെ.പി.ഇ.എസ് ഹയര്‍ സെക്കണ്ടറിയില്‍ നടക്കുന്നതാണ്.
4000 കുട്ടികള്‍ പങ്കെടുക്കുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.
സംഘാടക സമിതിയുടെ ചെയര്‍മാന്‍ ഒ.പി ഷിജില്‍ , എ.ഇ.ഒ . അബ്ദു റഹിമാന്‍ പി.എം , ജനറല്‍ കണ്‍വീനര്‍ ജന്നത്ത് ടീച്ചര്‍, എച്ച്.എം ഫോറം കണ്‍വീനര്‍ ദിനേശന്‍, മാനേജര്‍മാരായ വി.കെ അബ്ദുന്നസീര്‍, പയപ്പറ്റ അമ്മദ് മാസ്റ്റര്‍ ഹെഡ് മാസ്റ്റര്‍മാരായ പി.കെ ബഷീര്‍ മാസ്റ്റര്‍, ടി. സൈനുദ്ദീന്‍ മാസ്റ്റര്‍, നവാസ് പി കെ, സജീര്‍ എം.ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. .
#Preparations #complete #Kunnummal #subdistrict #Science #Festival #From #tomorrow