കുറ്റ്യാടി : (kuttiadi.truevisionnews.com)മണിമല നാളികേര പാർക്ക് രണ്ടാം ഘട്ട പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ഡിസംബർ മാസം നിർമ്മാണ ജോലികൾ ആരംഭിക്കും.
2025 ആദ്യ മാസങ്ങളിൽ തന്നെ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാൻ പറ്റുന്ന രീതിയിൽ പ്ലോട്ടുകൾ ക്രമീകരിച്ച് , വാഹനങ്ങൾക്ക് പോകാവുന്ന ഇന്റേണൽ റോഡുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു കോടി രൂപയുടെ മണിമല നാളികേര പാർക്ക് രണ്ടാം ഘട്ട പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി വഴി നടപ്പിലാക്കാൻ തീരുമാനമായത്.
ഈ പ്രവർത്തിയുടെ സെലക്ഷൻ നോട്ടീസ് കെഎസ്ഐഡിസി ഊരാളുങ്കല്ലിന് കൊടുത്തുകഴിഞ്ഞു. കരാർ നടപടികൾ അവസാനഘട്ടത്തിൽ എത്തിക്കഴിഞ്ഞു.
ഈ വർഷം ഡിസംബർ മാസം തന്നെ പ്രവൃത്തി ആരംഭിക്കാനും തീരുമാനിച്ചു.
കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഹരികിഷോർ ഐ എഎസുമായി നിയമസഭയിൽ വെച്ച് യോഗം ചേരുകയും പ്രവർത്തികൾ ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.
തുടർന്ന് 18-10-2024 ന് പ്രവൃത്തിയുടെ തുടർ അവലോകനം നടത്തുകയുണ്ടായി.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി പദ്ധതിയുടെ അവതരണം നടത്തി.
ഉദ്ദേശിച്ച പോലെ 2025 ആദ്യ മാസങ്ങളിൽ തന്നെ പ്രവൃത്തി പൂർത്തിയാക്കി വ്യവസായ മേഖലയിൽ വലിയ ഉണർവ് നൽകാനാണ് ലക്ഷ്യമിടുന്നത്.
യോഗത്തിൽ കെഎസ്ഐഡിസി പ്രൊജക്റ്റ് മാനേജർ പൂജ ,യുഎൽ സിസി എസ് സീനിയർ എൻജിനീയർ ഷൈനു എന്നിവർ പങ്കെടുത്തു.
വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിനായി കെഎസ്ഇബിക്ക് കത്ത് നൽകിയിട്ടുണ്ട്. സബ്സ്റ്റേഷൻ നിർമ്മാണ പ്രവർത്തി കെഎസ്ഇബി ഉടൻ ആരംഭിക്കും.
നാളികേര കർഷകർ ഉൾപ്പെടെയുള്ളവരുടെ സ്വപ്ന പദ്ധതിയായ മണിമല നാളികേര പാർക്ക് ആരംഭിക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിക്കുകയും, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിശദമായ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
നാളികേര പാർക്കിന്റെ വികസനത്തിനായി 5 ഏക്കർ വികസിപ്പിക്കുന്നതിന് യുഎൽ സി സി എസി നെ നിയമിച്ചതായും, അഞ്ചേക്കർ സ്ഥലത്തിലെ മരങ്ങൾ വെട്ടി മാറ്റുന്നതിന്, മരങ്ങളുടെ മൂല്യനിർണയത്തിനായി സോഷ്യൽ ഫോറസ്റ്ററി വകുപ്പിന് കത്ത് നൽകുകയും തുടർന്ന് സോഷ്യൽ ഫോറസ്റ്റ് വകുപ്പ് കമ്മിറ്റി കൂടി അഞ്ചേക്കർ സ്ഥലം സന്ദർശിക്കുകയും ചെയ്തതായും മൂല്യനിർണയ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ഭൂമി വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ് എന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു.
ചുറ്റുമതിൽ ,വാച്ച്മാൻ കാബിൻ, ഗേറ്റ് എന്നീ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചതായി
കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.
#next #year #Manimala #Coconut #Park #will #open #early #2025