കുറ്റ്യാടി:(kuttiadi.truevisionnews.com)കോഴിക്കോടിനെ കർണ്ണാടകയുമായി ബന്ധിപ്പിക്കുന്ന യാതൊരു സാങ്കേതിക തടസ്സങ്ങളോ പാരിസ്ഥിതിക പ്രശ്നങ്ങളോ ഇല്ലാത്ത വനസംരക്ഷണം ഉറപ്പു വരുത്തുന്ന രാത്രി കാല യാത്രാ നിരാധനം ബാധകമല്ലാത്ത ഏറ്റവും ദൈർഘ്യം കുറഞ്ഞ പാത എന്ന നിലയിൽ നടപ്പിലാക്കാവുന്ന പുറക്കാട്ടേരി കുറ്റ്യാടി മാനന്തവാടി മൈസൂർ ദേശീയപാത മലബാറിൻ്റെ വ്യവസായ ടൂറിസം രംഗത്ത് സമഗ്ര വികസനത്തിന് അനിവാര്യമാണെന്ന് ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ നടന്ന ജനകീയ കൂട്ടായ്‌മ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു.
പാത കടന്നു പോകുന്ന ഈ പ്രദേശത്തെ മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, മറ്റു ജനപ്രതിനിധികളും മുന്നോട്ട് വന്ന് ഇക്കാര്യത്തിൽ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കുവാൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്‌തു.
വികസന സമിതി ചെയർമാൻ കെ.എ. ആൻ്റണി അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ മുഖ്യപ്രഭാഷണം നടത്തി.
ജനപ്രതിനിധികളായ കെ.കെ. ഷമീന, എ.സി. അബ്ദുൽ മജീദ്, ഹാഷിം നമ്പാട്ടിൽ, അബ്‌ദുല്ല സൽമാൻ, വികസന സമിതി ഭാരവാഹികളായ, സോജൻ ആലക്കൽ, പി.പി. ആലിക്കുട്ടി, ഡൊമിനിക് കളത്തൂർ, ജമാൽ പാറക്കൽ, രാഷ്ട്രീയ സാമൂഹ്യ വാണിജ്യ രംഗത്തെ പ്രമുഖകരായ സി.എൻ ബാലകൃഷ്ണൻ,എം.പി. രാജൻ, വി.പി മൊയ്‌തു, ശ്രീജേഷ് ഊരത്ത്, ഒ.വി ലത്തീഫ്, സണ്ണി ഞെഴുംകാട്ടിൽ, സി.എച്ച് ഷരീഫ്, ജോയി കണ്ണംച്ചിറ, എം.കെ. ബാബു, ടി.പി ചന്ദ്രൻ, പി.കെ ജോസ് എന്നിവർ സംസാരിച്ചു.
#Purakatteri #Kuttiadi #Mananthavadi #Mysore #National #Highway #essential #comprehensive #development #Malabar