കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡ റി സ്കൂളിൽ കുട്ടികൾക്ക് അവരുടെ അഭിരുചി അനുസരിച്ച് ആധുനിക ലോകത്ത് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുക എന്ന ലക്ഷ്യത്തോടെ സ്കിൽ ഡെവലപ്പ്മെന്റ് കോഴ്സുകൾ ആരംഭിക്കുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ 'സ്റ്റാർസ് ന്റെ നേതൃത്വത്തിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്.
അതിജീവനത്തിനും ഉപജീവനത്തിനും യുവജനങ്ങളെ പ്രാപ്തരാക്കുക എന്നതിനൊപ്പം രാജ്യ ത്തിന്റെ സമ്പദ്ഘടന ശക്തിപ്പെ ടുത്തുക എന്നതും ഈ പദ്ധതി ലക്ഷ്യമിടുന്നു.
നൈപുണി വികസന കേന്ദ്രത്തിന്റെ സ്വാഗതസംഘം രൂപീകരണം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയായവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും 23 വയസ്സ് പൂർത്തിയാകാത്തവർക്കും കോഴ്സുകളിൽ പ്രവേശനം നേടാം.
ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, ഫാം മെഷിൻ സർവീസ് ആൻഡ് മെയിന്റനൻസ് അഗ്രിക്കൾച്ചർ എന്നിങ്ങനെ രണ്ട് ജോബ് റോളുകളാണ് ആദ്യ ഘട്ടത്തിൽ കുറ്റ്യാടിയിൽ ആരംഭിക്കുന്നത്.
ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസ് സാമൂഹികമായും സാമ്പത്തികമായും പിന്നാ ക്കം നിൽക്കുന്ന കുട്ടികൾക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും പ്രവേശനത്തിൽ പ്രത്യേക പരിഗണന ലഭിക്കും. ദേശീയ സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുന്നത്.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യ ക്ഷയായി.
കുന്നുമ്മൽ ബിപിസി എം ടി പവിത്രൻ പദ്ധതി വിശദികരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ മുഖ്യാതിഥിയായി.
കുന്നുമ്മൽ എഇഒ പി എം അബ്ദു റഹ്മാൻ, പ്രിൻസിപ്പൽ ഡോസെഡ് എ അൻവർ ഷമീം, പ്രധാ നാധ്യാപിക പി കെ രാധി, പിടിഎ പ്രസിഡൻ്റ് വി കെ റഫീഖ്, ടി നൗ ഷാദ്, വി പി മൊയ്‌ദു, അമ്മദ് കിണറ്റും കണ്ടി, ഹാഷിം നമ്പാട്ടിൽ. അഡ്വ. ജമാൽ പാറക്കൽ, വിനോ ദൻ കുരാറ, പി കെ ഷമീന, വി സി സാലിം, എൻ കെ ഫിർദൗസ്, ബൈജു, കെപി രാജേന്ദ്രൻ, ടി ഗി രീഷ് കുമാർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ലയൺസ് ക്ലബ് സ്കൂ ളിന് നൽകിയ ജലശുദ്ധീകരണി എംഎൽഎ ഏറ്റുവാങ്ങി.
#knowledge #Skill #development #center #STARS #project #starts Kuttiadi