കായക്കൊടി: കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട് കായക്കൊടി പഞ്ചായത്തിനെതിരെ ചില മാധ്യമങ്ങളിൽ വന്ന വാർ ആ അടിസ്ഥാനരഹിതമാണെന്ന് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ.
ശാസ്രോത്സവം കഴിഞ്ഞ് സ്കൂളിന് പഞ്ചായത്ത് വക പിഴ എന്ന രീതിയിലാണ് വാർത്ത വന്നത്.
ഒക്ടോബർ 16, 17 തി യ്യതികളിലാണ് കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രോത്സവം കായക്കൊടി കെപിഇഎസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നത്.
19 നാണ് പഞ്ചായത്ത് അധികൃതർ സ്‌കൂൾ സന്ദർശിച്ചത്. സന്ദർശനവേളയിൽ മോശം സാഹചര്യമാണ് അധികൃതർക്ക് കാണാനായത്.
വൃത്തിഹീനമായ രീതിയിൽ കാണപ്പെട്ട ടോയ്‌ലറ്റും വാഷ് ബേസും പരിസരവുമുൾപ്പെടെ വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.
ഇതേ കാരണത്താൽ 2023 ഡിസംബറിൽ സ്കൂളിന് 10,000 രൂപ പിഴ ചുമത്തുകയും നോട്ടീസ് നൽകുക യും ചെയ്തിരുന്നു.
സ്കൂളിന് നോട്ടിസ് നൽകി 7 ദിവസത്തിനകം പഞ്ചായത്തിൽ കാരണം ബോധി പ്പിക്കാൻ അറിയിച്ചിരുന്നു.
തെറ്റായ രീതിയിലുള്ള വാർത്തയാണ് മാധ്യമങ്ങൾ നൽകിയതെന്നും ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നത് മുഴുവ നും പഴകിയതുമായിരുന്നുവെന്ന് പ്രസിഡന്റ് അറിയിച്ചു.
#news #against #Kayakodi #Panchayath #related #science #festival #baseless