കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗവ ആശുപത്രിയില്‍ പാമ്പ് വിഷബാധ ചികിത്സ സംവിധാനം തുടങ്ങണമെന്ന് കേരള പ്രൈവറ്റ് ഫര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെ.പി.പി.എ. ) കുറ്റ്യാടി-നാദാപുരം ഏരിയ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .
കുറ്റ്യാടി - നാദാപുരം മലയോര പ്രദേശങ്ങളില്‍ വിശപ്പാമ്പുകളുടെ കടിയേല്‍ക്കുന്ന സംഭവം ഉണ്ടാകുന്ന സാഹചര്യത്തിലും ഇപ്പോള്‍ ചികിത്സ ലഭ്യമാകുന്ന മെഡിക്കല്‍ കോളേജ് കിലോമീറ്ററുകള്‍ അകലെ ആയതിനാലാണ് കെ.പി.പി.എ ഇങ്ങനെ ഒരു നിർദ്ദേശം ആവശ്യപ്പെട്ടത് .
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീനില എന്‍.എസ് അധ്യക്ഷയായി.
സി സ്മിനു റിപ്പോർട്ട് അവതരിപ്പിച്ചു. ജയന്‍ കൊറോത്ത്, എം.ടി നജീര്‍, സുനില്‍കുമാര്‍ കെ.എം, കരുണാകരന്‍ കുറ്റ്യാടി, കെ.സി ഭാസ്‌കരന്‍, ഷീജ റിജേഷ്, എം ഷജിന്‍, സരിത പി.ജി, സുജിത്കുമാര്‍ പി.എസ്, ഷജിത സി.കെ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിൽ ഭാരവാഹികളായ സി സ്മിനു പ്രസിഡന്റ് ആയും , ഷജിത സി.കെ, പ്രിജേഷ് ഭാസ്‌കരന്‍ വൈസ് പ്രെസിഡൻമാരായും , എം ഷജിന്‍ സെക്രട്ടറി ആയും , ഷിധിന്‍ സി, അമ്പിളി ടി ജോ. സെക്രട്ടറി ആയും , സുജിത്കുമാര്‍ പി.എസ് ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.
#Kuttyadi #Govt #Snake #poisoning #treatment #system #hospital #kppa