---
title: "#ArtsFestival | കുന്നുമ്മൽ ഉപജില്ലാ കലോത്സവം; രചന മത്സരങ്ങൾ നാളെ"
english_title: "#Kunnummal #sub #district #Arts #Festival #Writing #competitions #tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/248468/kunnummal-sub-district-arts-festival-writing-competitions-tomorrow"
published_at: "2024-11-10T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730efe60cadb_kalolsavam.jpg"
keywords: []
---

# #ArtsFestival | കുന്നുമ്മൽ ഉപജില്ലാ കലോത്സവം; രചന മത്സരങ്ങൾ നാളെ

> **Lead Summary:** **കക്കട്ട്: **നവംബർ 11 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കമാകും.

## Article Content

**കക്കട്ട്: **നവംബർ 11 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കമാകും.

രചനാമത്സരങ്ങളും 5 വേദികളിലായി സ്റ്റേജിനങ്ങളും നാളെ നടക്കും.

സബർമതി, സേവാഗ്രാം, സ്വരാജ്, ഫീനിക്സ്, ദണ്ഡി, ടോൾസ്റ്റോയ് ഫാം, വാർധ , ചമ്പാരൻ എന്നിങ്ങനെ 8 വേദികളുടെ പേര് രാഷ്ട്രപിതാവ്  മഹാത്മഗാന്ധിയുമായി ബന്ധപ്പെട്ടതാണ്  എന്ന സവിശേഷതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വട്ടോളി ശിവക്ഷേത്രത്തിന് സമീപമായിരിക്കും ഭക്ഷണം. നാളെ 3 മണിക്ക് ഘോഷയാത്രയും മറ്റന്നാൾ മേളയുടെ ഉദ്ഘാടനവും നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/248468/kunnummal-sub-district-arts-festival-writing-competitions-tomorrow)